Allah chooses from the angels messengers and from the people. Indeed, Allah is Hearing and Seeing. (Al-Hajj [22] : 75)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
മലക്കുകളില്‍നിന്നും മനുഷ്യരില്‍നിന്നും അല്ലാഹു ചില സന്ദേശവാഹകരെ തിരഞ്ഞെടുക്കുന്നു. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്. (അല്‍ഹജ്ജ് [22] : 75)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
മലക്കുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും അല്ലാഹു ദൂതന്മാരെ തെരഞ്ഞെടുക്കുന്നു.[1] തീര്‍ച്ചയായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും എല്ലാം കാണുന്നവനുമത്രെ.
അല്ലാഹു മലക്കുകളിൽ നിന്ന് ദൂതന്മാരെ തിരഞ്ഞെടുക്കുന്നു. അപ്രകാരം മനുഷ്യരിൽ നിന്നും അവൻ ദൂതന്മാരെ തിരഞ്ഞെടുക്കുന്നു. അങ്ങനെ ചില മലക്കുകളെ അവൻ നബിമാരുടെ അടുക്കലേക്ക് അയക്കുന്നു. മനുഷ്യരിലുള്ള ദൂതന്മാരിലേക്ക് അയച്ച ജിബ്രീൽ എന്ന മലക്ക് ഉദാഹരണം. മനുഷ്യരിൽ പെട്ട ദൂതന്മാരെ ജനങ്ങളിലേക്കും അവൻ അയക്കുന്നു. തീർച്ചയായും, അല്ലാഹു അവൻ്റെ ദൂതന്മാരെ കുറിച്ച് ബഹുദൈവാരാധകർ പറയുന്നത് നന്നായി കേൾക്കുന്നവനും (സമീഅ്), അവൻ്റെ സന്ദേശം എത്തിച്ചു നൽകാൻ തിരെഞ്ഞെടുത്ത ദൂതന്മാരെ കുറിച്ച് നല്ലവണ്ണം കണ്ടറിഞ്ഞവനും (ബസ്വീർ) ആകുന്നു.