Indeed, those who like that immorality should be spread [or publicized] among those who have believed will have a painful punishment in this world and the Hereafter. And Allah knows and you do not know. (An-Nur [24] : 19)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
സത്യവിശ്വാസികള്‍ക്കിടയില്‍ അശ്ലീലം പ്രചരിക്കുന്നതില്‍ കൗതുകം കാട്ടുന്നവര്‍ക്ക് ഇഹത്തിലും പരത്തിലും നോവുറ്റ ശിക്ഷയുണ്ട്. അല്ലാഹു എല്ലാം അറിയുന്നു. നിങ്ങളോ അറിയുന്നുമില്ല. (അന്നൂര്‍ [24] : 19)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
തീർച്ചയായും തിന്മകൾ -വ്യാജവ്യഭിചാരാരോപണങ്ങൾ പോലെയുള്ളവ- (അല്ലാഹുവിൽ) വിശ്വസിച്ചവർക്കിടയിൽ പ്രചരിക്കണമെന്ന് ആഗ്രഹിക്കുന്നവർ; അവർക്ക് ഇഹലോകത്ത് അതിനുള്ള ശിക്ഷാവിധിയായ അടി വേദനയുള്ള ശിക്ഷയായുണ്ട്. പരലോകത്താകട്ടെ; നരകശിക്ഷയും അവർക്കുണ്ട്. അല്ലാഹു അവരുടെ കളവും, തൻ്റെ ദാസന്മാരുടെ കാര്യങ്ങൾ പര്യവസാനിക്കുന്നത് ഏതിലെന്നും, അവർക്ക് ഏതാണ് കൂടുതൽ യോജ്യമെന്നും ഏറ്റവും നന്നായി അറിയുന്നു. നിങ്ങളാകട്ടെ; അതൊന്നും അറിയുന്നുമില്ല.