[Are] men whom neither commerce nor sale distracts from the remembrance of Allah and performance of prayer and giving of Zakah. They fear a Day in which the hearts and eyes will [fearfully] turn about. (An-Nur [24] : 37)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
കച്ചവടമോ കൊള്ളക്കൊടുക്കകളോ അല്ലാഹുവെ സ്മരിക്കുന്നതിനും നമസ്കാരം നിലനിര്‍ത്തുന്നതിനും സകാത്ത് നല്‍കുന്നതിനും തടസ്സമാകാത്ത ചില വിശുദ്ധന്മാരാണ് അങ്ങനെ ചെയ്തുകൊണ്ടിരിക്കുന്നത്. മനസ്സുകള്‍ താളംതെറ്റുകയും കണ്ണുകള്‍ ഇളകിമറിയുകയും ചെയ്യുന്ന അന്ത്യനാളിനെ ഭയപ്പെടുന്നവരാണവര്‍. (അന്നൂര്‍ [24] : 37)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ചില പുരുഷന്മാർ (അവരാണ് ആ മസ്ജിദുകളിലുള്ളത്). അല്ലാഹുവെ സ്മരിക്കുന്നതില്‍ നിന്നും, നമസ്കാരം മുറപോലെ നിര്‍വഹിക്കുന്നതില്‍ നിന്നും, സകാത്ത് നല്കുന്നതില് നിന്നും കച്ചവടമോ ക്രയവിക്രയമോ അവരുടെ ശ്രദ്ധതിരിച്ചുവിടുകയില്ല. ഹൃദയങ്ങളും കണ്ണുകളും ഇളകിമറിയുന്ന ഒരു ദിവസത്തെ അവര്‍ ഭയപ്പെട്ടു കൊണ്ടിരിക്കുന്നു.
2 Mokhtasar Malayalam
വിൽപ്പനയും വാങ്ങലും അല്ലാഹുവിനെ സ്മരിക്കുന്നതിൽ നിന്നും, നിസ്കാരം അതിൻ്റെ പൂർണ്ണ രൂപത്തിൽ നിർവ്വഹിക്കുന്നതിൽ നിന്നും, സകാത്ത് നൽകേണ്ട ഇടങ്ങളിൽ നൽകുന്നതിൽ നിന്നും അശ്രദ്ധയിലാക്കാത്ത ഒരു കൂട്ടം പുരുഷന്മാർ. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിനെ അവർ ഭയക്കുന്നു. നരകശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടേക്കാം എന്ന പ്രതീക്ഷയിലും അതിൽ അകപ്പെട്ടു പോകുമോ എന്ന ഭയത്തിനുമിടയിൽ ഹൃദയം ഇളകിമറിയുകയും, എവിടേക്ക് നോട്ടമയക്കുമെന്നറിയാതെ കണ്ണുകൾ പരതുകയും ചെയ്യുന്ന ദിവസമാണത്.