And those who accuse chaste women and then do not produce four witnesses – lash them with eighty lashes and do not accept from them testimony ever after. And those are the defiantly disobedient, (An-Nur [24] : 4)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നാലു സാക്ഷികളെ ഹാജറാക്കാതെ ചാരിത്രവതികളുടെമേല്‍ കുറ്റമാരോപിക്കുന്നവരെ നിങ്ങള്‍ എണ്‍പത് അടിവീതം അടിക്കുക. അവരുടെ സാക്ഷ്യം പിന്നീടൊരിക്കലും സ്വീകരിക്കരുത്. അവര്‍തന്നെയാണ് തെമ്മാടികള്‍. (അന്നൂര്‍ [24] : 4)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ചാരിത്രവതികളുടെ മേല്‍ (വ്യഭിചാരം) ആരോപിക്കുകയും, എന്നിട്ട് നാലു സാക്ഷികളെ കൊണ്ടു വരാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങള്‍ എണ്‍പത് അടി അടിക്കുക. അവരുടെ സാക്ഷ്യം നിങ്ങള്‍ ഒരിക്കലും സ്വീകരിക്കുകയും ചെയ്യരുത്. അവര്‍ തന്നെയാകുന്നു അധര്‍മ്മകാരികള്‍.
2 Mokhtasar Malayalam
ചാരിത്ര്യവതികളായ സ്ത്രീകളുടെ മേലും (അതു പോലെ പുരുഷന്മാരുടെ) മേലും വ്യഭിചാരാരോപണം നടത്തുകയും, ശേഷം തങ്ങൾ ആരോപിച്ച വ്യഭിചാരാരോപണത്തിൻ്റെ സാക്ഷികളായി നാല് പേരെ കൊണ്ടു വരാതിരിക്കുകയും ചെയ്തവരെ -ഭരണാധികാരികളേ- നിങ്ങൾ എൺപത് അടി അടിക്കുക. അവരുടെ സാക്ഷ്യം പിന്നീടൊരിക്കലും നിങ്ങൾ സ്വീകരിക്കരുത്. ചാരിത്ര്യവതികൾക്കെതിരെ ഇങ്ങനെ ആരോപണം പറയുന്നവർ; അവർ തന്നെയാകുന്നു അല്ലാഹുവിനെ അനുസരിക്കുന്നതിന് ധിക്കാരം കാണിച്ചവർ.