Aw kazulumaatin fee bahril lujjiyyiny yaghshaahu mawjum min fawqihee mawjum min fawqihee mawjum min fawqihee sahaab; zulumatum ba'duhaa fawqa ba'din izaaa akhraja yadahoo lam yakad yaraahaa wa mal lam yaj'alil laahu lahoo noora famaa lahoo min noor (an-Nūr 24:40)
Or [they are] like darknesses within an unfathomable sea which is covered by waves, upon which are waves, over which are clouds – darknesses, some of them upon others. When one puts out his hand [therein], he can hardly see it. And he to whom Allah has not granted light – for him there is no light. (An-Nur [24] : 40)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അല്ലെങ്കില്‍ അവരുടെ ഉപമ ഇങ്ങനെയാണ്: ആഴക്കടലിലെ ഘനാന്ധകാരം; അതിനെ തിരമാല മൂടിയിരിക്കുന്നു. അതിനുമീതെ വേറെയും തിരമാല. അതിനു മീതെ കാര്‍മേഘവും. ഇരുളിനുമേല്‍ ഇരുള്-ഒട്ടേറെ ഇരുട്ടുകള്‍. സ്വന്തം കൈ പുറത്തേക്കു നീട്ടിയാല്‍ അതുപോലും കാണാനാവാത്ത കൂരിരുട്ട്! അല്ലാഹു വെളിച്ചം നല്‍കാത്തവര്‍ക്ക് പിന്നെ വെളിച്ചമേയില്ല. (അന്നൂര്‍ [24] : 40)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അല്ലെങ്കില്‍ ആഴക്കടലിലെ ഇരുട്ടുകള്‍ പോലെയാകുന്നു. (അവരുടെ പ്രവര്‍ത്തനങ്ങളുടെ ഉപമ) . തിരമാല അതിനെ പൊതിയുന്നു. അതിനു മീതെ വീണ്ടും തിരമാല. അതിനു മീതെ കാര്‍മേഘം. അങ്ങനെ ഒന്നിനു മീതെ മറ്റൊന്നായി അനേകം ഇരുട്ടുകള്‍. അവന്റെ കൈ എടുത്താൽ അതുപോലും അവന് കാണുമാറാകില്ല. അല്ലാഹു ആര്‍ക്ക് പ്രകാശം നല്‍കിയിട്ടില്ലയോ അവന്ന് യാതൊരു പ്രകാശവുമില്ല.[1]
[1] സത്യവിശ്വാസത്തിന്റെയും സന്മാര്ഗത്തിന്റെയും വെളിച്ചം ലഭിക്കാത്തവരൊക്കെ ഇരുട്ടില്‍ തപ്പുന്നവരാകുന്നു. ഭൗതികജീവിതത്തിന്റെ തിളക്കം എത്രമാത്രം അവര്‍ക്ക് ലഭിച്ചാലും ശരി.
2 Mokhtasar Malayalam
അതല്ലെങ്കിൽ അവരുടെ പ്രവർത്തനങ്ങളുടെ ഉപമ സമുദ്രത്തിൻ്റെ ആഴത്തിലെ ഇരുട്ടുകൾ പോലെയാണ്. അതിൻ്റെ മുകളിൽ തിരമാലയും, അതിനും മുകളിൽ വീണ്ടും തിരമാലയും. അതിൻ്റെയും മുകളിൽ വഴികാണിക്കുന്ന നക്ഷത്രങ്ങളെ മറച്ചു പിടിക്കുന്ന മേഘങ്ങളും. അങ്ങനെ ഒന്നിനു മീതെ മറ്റൊന്നായി അനേകം ഇരുട്ടുകൾ. ഈ ഇരുട്ടുകളിൽ അകപ്പെട്ടവൻ തൻ്റെ കൈ പുറത്തേക്കിട്ടാൽ ഇരുട്ടിൻ്റെ കാഠിന്യത്താൽ അത് പോലും അവന് കാണാൻ കഴിഞ്ഞേക്കില്ല. അതു പോലെയാണ് (അല്ലാഹുവിനെ) നിഷേധിച്ചവൻ. അവൻ്റെ മേൽ അജ്ഞതയുടെയും സംശയത്തിൻ്റെയും പരിഭ്രാന്തിയുടെയും മുദ്രവെക്കപ്പെട്ട ഹൃദയത്തിൻ്റെയും ഇരുട്ടുകൾ മേൽക്കുമേൽ വന്നു പതിച്ചിരിക്കുന്നു. അല്ലാഹു ആർക്കെങ്കിലും വഴികേടിൽ നിന്ന് സന്മാർഗവും, അല്ലാഹുവിൻ്റെ ഗ്രന്ഥത്തിലുള്ള അവഗാഹവും പ്രദാനം ചെയ്തില്ലെങ്കിൽ അവന് സന്മാർഗം കണ്ടെത്താൻ ഒരു മാർഗമോ, വഴികാട്ടാൻ മറ്റൊരു ഗ്രന്ഥമോ ഇല്ല.