And those who do not invoke with Allah another deity or kill the soul which Allah has forbidden [to be killed], except by right, and do not commit unlawful sexual intercourse. And whoever should do that will meet a penalty. (Al-Furqan [25] : 68)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അല്ലാഹുവോടൊപ്പം മറ്റു ദൈവങ്ങളെ വിളിച്ചുപ്രാര്‍ഥിക്കാത്തവരുമാണവര്‍. അല്ലാഹു ആദരണീയമാക്കിയ ജീവനെ ന്യായമായ കാരണത്താലല്ലാതെ ഹനിക്കാത്തവരും. വ്യഭിചരിക്കാത്തവരുമാണ്. ഇക്കാര്യങ്ങള്‍ ആരെങ്കിലും ചെയ്യുകയാണെങ്കില്‍ അവന് അതിന്റെ പാപഫലം അനുഭവിക്കുകതന്നെ ചെയ്യും. (അല്‍ഫുര്‍ഖാന്‍ [25] : 68)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അല്ലാഹുവോടൊപ്പം വേറെയൊരു ആരാധ്യനെയും വിളിച്ചു പ്രാര്‍ത്ഥിക്കാത്തവരും, അല്ലാഹു പവിത്രമാക്കി വെച്ചിട്ടുള്ള ജീവനെ ന്യായമായ കാരണത്താലല്ലാതെ ഹനിച്ചു കളയാത്തവരും, വ്യഭിചരിക്കാത്തവരുമാകുന്നു അവര്‍. ആ കാര്യങ്ങള്‍ വല്ലവനും ചെയ്യുന്ന പക്ഷം അവന് പാപഫലം കണ്ടെത്തുക തന്നെ ചെയ്യും.
2 Mokhtasar Malayalam
അല്ലാഹുവിനോടൊപ്പം മറ്റൊരു ആരാധ്യനെയും വിളിച്ചു പ്രാർത്ഥിക്കാത്തവരാകുന്നു അവർ. അല്ലാഹു വധിക്കാൻ അനുമതി നൽകിയവരെ ഒഴികെ, അവൻ പവിത്രമാക്കിയ മറ്റൊരു ജീവനും ഹനിക്കാത്തവരുമാണവർ. കൊലപാതകി, മതഭ്രഷ്ടൻ, വിവാഹിതനായ വ്യഭിചാരി, തുടങ്ങിയവരെയാണ് വധിക്കാൻ അല്ലാഹു (ഇസ്ലാമിക ഭരണകൂടത്തിന്) അനുമതി നൽകിയത്. വ്യഭിചരിക്കാത്തവരുമാകുന്നു അവർ. ആരെങ്കിലും ഈ വൻപാപങ്ങൾ പ്രവർത്തിക്കുന്ന പക്ഷം ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അവൻ ചെയ്ത തിന്മക്കുള്ള ശിക്ഷ അവൻ കാണുക തന്നെ ചെയ്യും.