And Solomon inherited David. He said, "O people, we have been taught the language of birds, and we have been given from all things. Indeed, this is evident bounty." (An-Naml [27] : 16)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
സുലൈമാന്‍ ദാവൂദിന്റെ അനന്തരാവകാശിയായി. അദ്ദേഹം പറഞ്ഞു: ''ജനങ്ങളേ, പക്ഷികളുടെ ഭാഷ നമ്മെ പഠിപ്പിച്ചിരിക്കുന്നു. ആവശ്യമായ എല്ലാം നമുക്ക് നല്കിയിരിക്കുന്നു. ഇതുതന്നെയാണ് പ്രത്യക്ഷമായ ദിവ്യാനുഗ്രഹം.'' (അന്നംല് [27] : 16)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
സുലൈമാന്‍ ദാവൂദിന്റെ അനന്തരാവകാശിയായി. അദ്ദേഹം പറഞ്ഞു: ജനങ്ങളേ, പക്ഷികളുടെ ഭാഷ നമുക്ക് പഠിപ്പിക്കപ്പെട്ടിരിക്കുന്നു. എല്ലാ കാര്യങ്ങളില്‍ നിന്നും നമുക്ക് നല്കപ്പെടുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും ഇത് തന്നെയാകുന്നു പ്രത്യക്ഷമായ അനുഗ്രഹം.
2 Mokhtasar Malayalam
അങ്ങനെ സുലൈമാൻ തൻ്റെ പിതാവായ ദാവൂദിൽ നിന്ന് അദ്ദേഹത്തിൻ്റെ പ്രവാചകത്വവും വിജ്ഞാനവും അധികാരവും അനന്തരമായി സ്വീകരിച്ചു. അല്ലാഹു തനിക്കും തൻ്റെ പിതാവിനും നൽകിയ അനുഗ്രഹങ്ങൾ സ്മരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു: ജനങ്ങളേ! പക്ഷികളുടെ ശബ്ദങ്ങൾ ഗ്രഹിക്കാനുള്ള വിവരം അല്ലാഹു ഞങ്ങൾക്ക് നൽകിയിരിക്കുന്നു. നബിമാർക്കും രാജാക്കന്മാർക്കും നൽകിയ എല്ലാ കാര്യങ്ങളിൽ നിന്നും ഞങ്ങൾക്ക് അവൻ നൽകുകയും ചെയ്തിരിക്കുന്നു. തീർച്ചയായും അല്ലാഹു ഞങ്ങൾക്ക് ഈ നൽകിയിരിക്കുന്നത് തന്നെയാകുന്നു വ്യക്തവും പ്രകടവുമായ അനുഗ്രഹം.