എനിക്കു പ്രചോദനം നല്കേണമേ, തോന്നിപ്പിക്കേണമേ, എന്നെ നിയന്ത്രിക്കേണമേ
an ashkura
أَنْ أَشْكُرَ
that I may thank You
ഞാന്‍ നന്ദി കാണിക്കുവാന്‍
niʿ'mataka
نِعْمَتَكَ
(for) Your Favor
നിന്റെ അനുഗ്രഹത്തിനു
allatī anʿamta
ٱلَّتِىٓ أَنْعَمْتَ
which You have bestowed
നീ അനുഗ്രഹം ചെയ്തിട്ടുള്ള
ʿalayya
عَلَىَّ
on me
എനിക്കു, എന്റെ മേല്‍
waʿalā wālidayya
وَعَلَىٰ وَٰلِدَىَّ
and on my parents
എന്റെ മാതാപിതാക്കള്‍ക്കും
wa-an aʿmala
وَأَنْ أَعْمَلَ
and that I may do
ഞാന്‍ പ്രവര്‍ത്തിക്കുവാനും
ṣāliḥan
صَٰلِحًا
righteous (deeds)
സല്‍ക്കര്‍മ്മം, നല്ലതു
tarḍāhu
تَرْضَىٰهُ
that will please You
നീ തൃപ്തിപ്പെടുന്ന
wa-adkhil'nī
وَأَدْخِلْنِى
And admit me
എന്നെ പ്രവേശിപ്പിക്കുക (ഉള്‍പ്പെടുത്തുക)യും ചെയ്യേണമേ
biraḥmatika
بِرَحْمَتِكَ
by Your Mercy
നിന്റെ കാരുണ്യംകൊണ്ടു
fī ʿibādika
فِى عِبَادِكَ
among Your slaves
നിന്റെ അടിയാന്മാരില്
l-ṣāliḥīna
ٱلصَّٰلِحِينَ
righteous"
സദ്വൃത്തരായ, നല്ലവരായ
Fatabassama daahikam min qawlihaa wa qaala Rabbi awzi'nee an ashkura ni'mata kal lateee an'amta 'alaiya wa 'alaa waalidaiya wa an a'mala saalihan tardaahu wa adkhilnee birahmatika fee 'ibaadikas saaliheen (an-Naml 27:19)
So [Solomon] smiled, amused at her speech, and said, "My Lord, enable me to be grateful for Your favor which You have bestowed upon me and upon my parents and to do righteousness of which You approve. And admit me by Your mercy into [the ranks of] Your righteous servants." (An-Naml [27] : 19)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അതിന്റെ വാക്കുകേട്ട് സുലൈമാന്‍ മന്ദഹസിച്ചു. അദ്ദേഹം പറഞ്ഞു: ''എന്റെ നാഥാ, എനിക്കും എന്റെ മാതാപിതാക്കള്‍ക്കും നീ ചെയ്തുതന്ന അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കാനും നിനക്കിഷ്ടപ്പെട്ട സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കാനും എനിക്കു നീ അവസരമേകേണമേ. നിന്റെ അനുഗ്രഹത്താല്‍ സച്ചരിതരായ നിന്റെ ദാസന്മാരില് എനിക്കും നീ ഇടം നല്കേണമേ.'' (അന്നംല് [27] : 19)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അപ്പോള്‍ അതിന്റെ വാക്കുകേട്ട് അദ്ദേഹം നന്നായൊന്ന് പുഞ്ചിരിച്ചു. എന്റെ രക്ഷിതാവേ, എനിക്കും എന്റെ മാതാപിതാക്കള്‍ക്കും നീ ചെയ്തുതന്നിട്ടുള്ള നിന്റെ അനുഗ്രഹത്തിന് നന്ദികാണിക്കുവാനും നീ തൃപ്തിപ്പെടുന്ന സല്‍കര്‍മ്മം ചെയ്യുവാനും എനിക്ക് നീ പ്രചോദനം നല്കേണമേ. നിന്റെ കാരുണ്യത്താല്‍ നിന്റെ സദ്വൃത്തരായ ദാസന്മാരുടെ കൂട്ടത്തില്‍ എന്നെ നീ ഉള്‍പെടുത്തുകയും ചെയ്യേണമേ.
2 Mokhtasar Malayalam
ആ (ഉറുമ്പിൻ്റെ) സംസാരം കേട്ടപ്പോൾ സുലൈമാൻ പുഞ്ചിരിതൂകി. തൻ്റെ രക്ഷിതാവിനോട് പ്രാർത്ഥിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു: എൻ്റെ രക്ഷിതാവേ! എനിക്കും എൻ്റെ മാതാപിതാക്കൾക്കും മേൽ നീ ചൊരിഞ്ഞ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കാൻ നീ എനിക്ക് പ്രചോദനം നൽകുകയും, അതിന് സൗകര്യം നൽകുകയും ചെയ്യേണമേ! നീ തൃപ്തിപ്പെടുന്ന സൽകർമ്മം പ്രവർത്തിക്കാനും നീ എനിക്ക് സൗകര്യപ്പെടുത്തണേ! നിൻ്റെ കാരുണ്യത്താൽ നിൻ്റെ സച്ചരിതരായ ദാസന്മാരിൽ നീ എന്നെ ഉൾപ്പെടുത്തുകയും ചെയ്യേണമേ!