Faradadnaahu ilaa ummihee kai taqarra 'ainuhaa wa laa tahzana wa lita'lama anna wa'dal laahi haqqunw wa laakinna aksarahum laa ya'lamoon (al-Q̈aṣaṣ 28:13)
So We restored him to his mother that she might be content and not grieve and that she would know that the promise of Allah is true. But most of them [i.e., the people] do not know. (Al-Qasas [28] : 13)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ഇങ്ങനെ നാം മൂസായെ അവന്റെ മാതാവിന് തിരിച്ചേല്പിച്ചു. അവളുടെ കണ്ണു കുളിര്‍ക്കാന്‍. അവള് ദുഃഖിക്കാതിരിക്കാനും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാണെന്ന് അവളറിയാനും. എന്നാല്‍ അവരിലേറെ പേരും കാര്യം മനസ്സിലാക്കുന്നവരല്ല. (അല്‍ഖസ്വസ്വ് [28] : 13)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അങ്ങനെ അവന്റെ മാതാവിന്റെ കണ്ണ് കുളിര്‍ക്കുവാനും, അവള് ദുഃഖിക്കാതിരിക്കുവാനും, അല്ലാഹുവിന്റെ വാഗ്ദാനം സത്യമാണെന്ന് അവള് മനസ്സിലാക്കുവാനും വേണ്ടി അവനെ നാം അവള്‍ക്ക് തിരിച്ചേല്പിച്ചു. പക്ഷെ അവരില്‍ അധികപേരും (കാര്യം) മനസ്സിലാക്കുന്നില്ല.
2 Mokhtasar Malayalam
അങ്ങനെ മൂസായെ നാം അദ്ദേഹത്തിൻ്റെ മാതാവിന് തന്നെ തിരിച്ചു നൽകി. തൻ്റെ കുട്ടിയെ അടുത്ത് കാണുമ്പോൾ അവരുടെ കൺകുളിർക്കാനും, കുട്ടിയെ പിരിഞ്ഞതിൽ അവർ ദുഃഖിക്കാതിരിക്കാനും, മൂസായെ അവർക്ക് തന്നെ തിരിച്ചു നൽകുമെന്ന അല്ലാഹുവിൻ്റെ വാഗ്ദാനം ഒരു സംശയത്തിനും ഇടയില്ലാത്ത വിധം സത്യമാണെന്ന് അവർ മനസ്സിലാക്കുന്നതിനും വേണ്ടിയായിരുന്നു അത്. എന്നാൽ അവരിൽ ബഹുഭൂരിപക്ഷത്തിനും ഈ വാഗ്ദാനത്തെ കുറിച്ച് അറിയില്ലായിരുന്നു. ഇവർ മൂസായുടെ മാതാവാണെന്നതും ആർക്കും അറിയില്ലായിരുന്നു.