Qaala innee ureedu an unkihaka ihdab nataiya haataini 'alaaa an taajuranee samaaniya hijaj; fa in atmamta 'ashran famin 'indika wa maaa ureedu an ashuqqa 'alaik; satajiduneee in shaaa'al laahu minas saaliheen (al-Q̈aṣaṣ 28:27)
He said, "Indeed, I wish to wed you one of these, my two daughters, on [the condition] that you serve me for eight years; but if you complete ten, it will be [as a favor] from you. And I do not wish to put you in difficulty. You will find me, if Allah wills, from among the righteous." (Al-Qasas [28] : 27)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
വൃദ്ധന് പറഞ്ഞു: ''എന്റെ ഈ രണ്ടു പെണ്മക്കളില് ഒരുവളെ നിനക്കു വിവാഹം ചെയ്തുതരാന്‍ ഞാന്‍ ഉദ്ദേശിക്കുന്നു. അതിനുള്ള വ്യവസ്ഥയിതാണ്: എട്ടു കൊല്ലം നീയെനിക്ക് പണിയെടുക്കണം. അഥവാ പത്തുകൊല്ലം പൂര്‍ത്തിയാക്കുകയാണെങ്കില്‍ അതു നിന്റെയിഷ്ടം. ഞാന്‍ നിന്നെ ഒട്ടും കഷ്ടപ്പെടുത്താനുദ്ദേശിക്കുന്നില്ല. ഞാന്‍ നല്ലവനാണെന്ന് നിനക്കു കണ്ടറിയാം. അല്ലാഹു ഉദ്ദേശിച്ചെങ്കില്‍!'' (അല്‍ഖസ്വസ്വ് [28] : 27)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അദ്ദേഹം (പിതാവ്) പറഞ്ഞു: നീ എട്ടു വര്‍ഷം എനിക്ക് കൂലിവേല ചെയ്യണം എന്ന വ്യവസ്ഥയില്‍ എന്റെ ഈ രണ്ടു പെണ്മക്കളില് ഒരാളെ നിനക്ക് വിവാഹം ചെയ്തു തരാന്‍ ഞാന്‍ ഉദ്ദേശിക്കുന്നു. ഇനി പത്തുവര്‍ഷം നീ പൂര്‍ത്തിയാക്കുകയാണെങ്കില്‍ അത് നിന്റെ ഇഷ്ടം. നിനക്ക് പ്രയാസമുണ്ടാക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം നല്ല നിലയില്‍ വര്‍ത്തിക്കുന്നവരില്‍ ഒരാളായി നിനക്ക് എന്നെ കാണാം.
2 Mokhtasar Malayalam
ആ പെൺകുട്ടികളുടെ പിതാവ് മൂസായോടായി പറഞ്ഞു: എൻ്റെ ഈ രണ്ട് പെൺമക്കളിൽ ഒരാളെ നിനക്ക് വിവാഹം ചെയ്തു തരാൻ ഞാൻ ഉദ്ദേശിക്കുന്നു. അവളുടെ മഹ്റായി (വിവാഹമൂല്യം) നമ്മുടെ ആട്ടിൻപറ്റത്തെ എട്ടുവർഷം മേയ്ക്കുക എന്നത് നീ ഏറ്റെടുക്കണം. ഇനി പത്തു വർഷം പൂർത്തീകരിക്കാൻ ഉദ്ദേശിക്കുന്നെങ്കിൽ അത് നിങ്ങളുടെ ഇഷ്ടം. അത് താങ്കളുടെ മേൽ നിർബന്ധമില്ല. കാരണം, നമ്മൾ തമ്മിൽ കരാറിലേർപ്പെടുന്നത് എട്ടുവർഷത്തേക്കാണ്. അതിൽ കൂടുതൽ ചെയ്യുന്നുണ്ടെങ്കിൽ അത് താങ്കളുടെ സ്വന്തം ഇഷ്ടപ്രകാരമാണ്. താങ്കൾക്ക് പ്രയാസമുള്ളതെന്തെങ്കിലും താങ്കളുടെ മേൽ നിർബന്ധിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. കരാറുകൾ ലംഘിക്കാതെ പാലിക്കുന്ന സച്ചരിതരിൽ താങ്കൾക്ക് എന്നെ കണ്ടെത്താൻ കഴിയും; ഇൻഷാ അല്ലാഹ് (അല്ലാഹു ഉദ്ദേശിച്ചെങ്കിൽ).