[Allah] said, "We will strengthen your arm through your brother and grant you both supremacy so they will not reach you. [It will be] through Our signs; you and those who follow you will be the predominant." (Al-Qasas [28] : 35)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അല്ലാഹു പറഞ്ഞു: ''നിന്റെ സഹോദരനിലൂടെ നിന്റെ കൈക്കു നാം കരുത്തേകും. നിങ്ങള്‍ക്കിരുവര്‍ക്കും നാം സ്വാധീനമുണ്ടാക്കും. അതിനാല്‍ അവര്‍ക്കു നിങ്ങളെ ദ്രോഹിക്കാനാവില്ല. നമ്മുടെ ദൃഷ്ടാന്തങ്ങള്‍ കാരണം നിങ്ങളും നിങ്ങളെ പിന്തുടര്ന്നവരും തന്നെയായിരിക്കും വിജയികള്‍.'' (അല്‍ഖസ്വസ്വ് [28] : 35)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അവന് (അല്ലാഹു) പറഞ്ഞു: നിന്റെ സഹോദരന് മുഖേന നിന്റെ കൈക്ക് നാം ബലം നല്‍കുകയും, നിങ്ങള്‍ക്ക് ഇരുവര്‍ക്കും നാം ഒരു ആധികാരിക ശക്തി നല്‍കുകയും ചെയ്യുന്നതാണ്. അതിനാല്‍ അവര്‍ നിങ്ങളുടെ അടുത്ത് എത്തുകയില്ല. നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിമിത്തം നിങ്ങളും നിങ്ങളെ പിന്തുടരുന്നവരും തന്നെയായിരിക്കും വിജയികള്‍.
2 Mokhtasar Malayalam
മൂസാ -عَلَيْهِ السَّلَامُ- യുടെ പ്രാർത്ഥനക്കുള്ള ഉത്തരമായി കൊണ്ട് അല്ലാഹു പറഞ്ഞു: മൂസാ! നിന്നോടൊപ്പം നിൻ്റെ സഹോദരനെയും ഒരു ദൂതനും സഹായിയുമായി നിയോഗിച്ചു കൊണ്ട് നിന്നെ നാം ശക്തിപ്പെടുത്തുന്നതാണ്. നിങ്ങൾക്ക് രണ്ടു പേർക്കും പ്രമാണവും പിൻബലവും നാം നൽകുന്നതാണ്. അത് കൊണ്ട് നിങ്ങൾ ഭയക്കുന്നതു പോലുള്ള ഒരു ഉപദ്രവവും അവർക്ക് നിങ്ങളെ ഏൽപ്പിക്കാൻ സാധിക്കുകയില്ല. നിങ്ങളോടൊപ്പം നാം അയച്ചിരിക്കുന്ന ദൃഷ്ടാന്തങ്ങൾ കാരണത്താൽ നിങ്ങളും നിങ്ങളെ പിൻപറ്റിയ (അല്ലാഹുവിൽ) വിശ്വസിച്ചവരും തന്നെയായിരിക്കും വിജയികൾ.