And your Lord creates what He wills and chooses; not for them was the choice. Exalted is Allah and high above what they associate with Him. (Al-Qasas [28] : 68)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നിന്റെ നാഥന് താനിച്ഛിക്കുന്നത് സൃഷ്ടിക്കുന്നു. താനിച്ഛിക്കുന്നവരെ തെരഞ്ഞെടുക്കുന്നു. മനുഷ്യര്‍ക്ക് ഈ തെരഞ്ഞെടുപ്പിലൊരു പങ്കുമില്ല. അല്ലാഹു ഏറെ പരിശുദ്ധനാണ്. അവര്‍ പങ്കുചേര്‍ക്കുന്നവയ്ക്കെല്ലാം അതീതനും. (അല്‍ഖസ്വസ്വ് [28] : 68)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നിന്റെ രക്ഷിതാവ് താന്‍ ഉദ്ദേശിക്കുന്നത് സൃഷ്ടിക്കുകയും, (ഇഷ്ടമുള്ളത്) തെരഞ്ഞെടുക്കുകയും ചെയ്യുന്നു. അവര്‍ക്ക് തെരഞ്ഞെടുക്കുവാന്‍ അര്‍ഹതയില്ല. അല്ലാഹു എത്രയോ പരിശുദ്ധനും, അവര്‍ പങ്കുചേര്‍ക്കുന്നതിൽ നിന്നെല്ലാം ഉന്നതനുമായിരിക്കുന്നു.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! നിൻ്റെ രക്ഷിതാവ് അവൻ സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്നത് സൃഷ്ടിക്കുകയും, അവനെ അനുസരിക്കുന്നതിനും പ്രവാചകത്വം ഏറ്റെടുക്കുന്നതിനും ഉദ്ദേശിക്കുന്നവരെ തിരഞ്ഞെടുക്കുകയും ചെയ്യുന്നു. അതിലൊന്നും ബഹുദൈവാരാധകർക്ക് -അല്ലാഹുവിനോട് എതിരാകാൻ മാത്രം- യാതൊരു തിരഞ്ഞെടുപ്പുമില്ല. അല്ലാഹുവിനോടൊപ്പം അവർ ആരാധിക്കുന്ന അവരുടെ പങ്കുകാരിൽ നിന്നെല്ലാം അല്ലാഹു പരിശുദ്ധനും മഹത്വമുള്ളവനുമായിരിക്കുന്നു.