You only worship, besides Allah, idols, and you produce a falsehood. Indeed, those you worship besides Allah do not possess for you [the power of] provision. So seek from Allah provision and worship Him and be grateful to Him. To Him you will be returned." (Al-'Ankabut [29] : 17)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
''അല്ലാഹുവെവിട്ട് നിങ്ങള്‍ പൂജിച്ചുകൊണ്ടിരിക്കുന്നത് ചില വിഗ്രഹങ്ങളെയാണ്. നിങ്ങള്‍ കള്ളം കെട്ടിയുണ്ടാക്കുകയാണ്. അല്ലാഹുവെവിട്ട് നിങ്ങള്‍ പൂജിച്ചുകൊണ്ടിരിക്കുന്നവയ്ക്ക് നിങ്ങള്‍ക്കാവശ്യമായ ഉപജീവനം തരാന്‍പോലും കഴിയില്ല. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോട് ഉപജീവനം തേടുക. അവനു മാത്രം വഴിപ്പെടുക. അവനോടു നന്ദികാണിക്കുക. നിങ്ങളൊക്കെ മടങ്ങിയെത്തുക അവന്റെ അടുത്തേക്കാണ്. (അല്‍അന്‍കബൂത്ത് [29] : 17)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നിങ്ങള്‍ അല്ലാഹുവിന് പുറമെ ചില വിഗ്രഹങ്ങളെ ആരാധിക്കുകയും കള്ളം കെട്ടിയുണ്ടാക്കുകയുമാണ് ചെയ്യുന്നത്. അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുന്നത് ആരെയാണോ അവര്‍ നിങ്ങള്‍ക്കുള്ള ഉപജീവനം അധീനമാക്കുന്നില്ല.[1] അതിനാല്‍ നിങ്ങള്‍ അല്ലാഹുവിങ്കല്‍ ഉപജീവനം തേടുകയും അവനെ ആരാധിക്കുകയും അവനോട് നന്ദികാണിക്കുകയും ചെയ്യുക. അവങ്കലേക്കാണ് നിങ്ങള്‍ മടക്കപ്പെടുന്നത്.
[1] നിങ്ങളുടെ ഉപജീവനമാര്‍ഗങ്ങള്‍ ആ ദൈവങ്ങളുടെ അധീനത്തിലല്ല.
2 Mokhtasar Malayalam
അല്ലയോ ബഹുദൈവാരാധകരേ! നിങ്ങൾ ആരാധിക്കുന്നത് ഒരുപകാരമോ ഉപദ്രവമോ ഒന്നും ചെയ്യാത്ത വിഗ്രഹങ്ങളെ ആകുന്നു. അവക്ക് ആരാധന അർഹിക്കുന്നുവെന്ന് ജൽപ്പിക്കുന്നതിലൂടെ കള്ളം കെട്ടിച്ചമക്കുകയാണ് നിങ്ങൾ ചെയ്യുന്നത്. തീർച്ചയായും അല്ലാഹുവിന് പുറമെ നിങ്ങൾ ആരാധിക്കുന്നവർ നിങ്ങൾക്ക് എന്തെങ്കിലും ഉപജീവനം ഉടമപ്പെടുത്തുകയോ, നിങ്ങൾക്ക് ഉപജീവനം നൽകുകയോ ചെയ്യുന്നില്ല. അതിനാൽ അല്ലാഹുവിങ്കൽ നിങ്ങൾ ഉപജീവനം തേടുക; അവനാകുന്നു എല്ലാവർക്കും ഉപജീവനം നൽകുന്നവൻ. അല്ലാഹുവിനെ മാത്രം നിങ്ങൾ ആരാധിക്കുകയും, അവൻ നിങ്ങൾക്ക് മേൽ അനുഗ്രഹമായി ചൊരിഞ്ഞു തന്ന അവൻ്റെ ഉപജീവനത്തിന് നിങ്ങൾ നന്ദി പ്രകടിപ്പിക്കുകയും ചെയ്യുക. അവങ്കലേക്ക് മാത്രമാകുന്നു ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ നിങ്ങൾ വിചാരണക്കും പ്രതിഫലത്തിനുമായി മടങ്ങിച്ചെല്ലുന്നത്. അല്ലാതെ നിങ്ങളുടെ വിഗ്രഹങ്ങളുടെ അടുത്തേക്കല്ല.