Skip to main content

وَمَا مُحَمَّدٌ اِلَّا رَسُوْلٌۚ قَدْ خَلَتْ مِنْ قَبْلِهِ الرُّسُلُ ۗ اَفَا۟ىِٕنْ مَّاتَ اَوْ قُتِلَ انْقَلَبْتُمْ عَلٰٓى اَعْقَابِكُمْ ۗ وَمَنْ يَّنْقَلِبْ عَلٰى عَقِبَيْهِ فَلَنْ يَّضُرَّ اللّٰهَ شَيْـًٔا ۗوَسَيَجْزِى اللّٰهُ الشّٰكِرِيْنَ   ( آل عمران: ١٤٤ )

wamā muḥammadun
وَمَا مُحَمَّدٌ
And not (is) Muhammad
മുഹമ്മദല്ല
illā rasūlun
إِلَّا رَسُولٌ
except a Messenger
ഒരു റസൂലല്ലാതെ
qad khalat
قَدْ خَلَتْ
certainly passed away
കഴിഞ്ഞുപോയിട്ടുണ്ട്
min qablihi
مِن قَبْلِهِ
from before him
അദ്ദേഹത്തിനുമുമ്പ്
l-rusulu
ٱلرُّسُلُۚ
[the] (other) Messengers
റസൂലുകള്‍
afa-in māta
أَفَإِي۟ن مَّاتَ
So if he died
എന്നിരിക്കെ അദ്ദേഹം മരണപ്പെട്ടെങ്കില്‍
aw qutila
أَوْ قُتِلَ
or is slain
അല്ലെങ്കില്‍ കൊല്ലപ്പെട്ടു (വെങ്കില്‍)
inqalabtum
ٱنقَلَبْتُمْ
will you turn back
നിങ്ങള്‍ മാറി (തിരിച്ചു)പ്പോകുക(യോ)
ʿalā aʿqābikum
عَلَىٰٓ أَعْقَٰبِكُمْۚ
on your heels?
നിങ്ങളുടെ മടമ്പുകാലുകളിലായി
waman yanqalib
وَمَن يَنقَلِبْ
And whoever turns back
ആരെങ്കിലും (വല്ലവരും) മാറി (തിരിഞ്ഞു- തിരിച്ചു) പോകുന്ന പക്ഷം
ʿalā ʿaqibayhi
عَلَىٰ عَقِبَيْهِ
on his heels
തന്‍റെ (രണ്ട്) മടമ്പുകാലുകളില്‍
falan yaḍurra
فَلَن يَضُرَّ
then never will he harm
എന്നാലവന്‍ ദ്രോഹം വരുത്തുന്നതേയല്ല
l-laha
ٱللَّهَ
Allah
അല്ലാഹുവിന്
shayan
شَيْـًٔاۗ
(in) anything
യാതൊന്നും, ഒട്ടും
wasayajzī
وَسَيَجْزِى
And will reward
വഴിയെ പ്രതിഫലം കൊടുക്കുകയും ചെയ്യും
l-lahu
ٱللَّهُ
Allah
അല്ലാഹു
l-shākirīna
ٱلشَّٰكِرِينَ
the grateful ones
നന്ദി ചെയ്യുന്ന (കാണിക്കുന്ന) വര്‍ക്ക്

Wa maa Muhammadun illaa Rasoolun qad khalat min qablihir Rusul; afa'im maata aw qutilan qalabtum 'alaaa a'qaabikum; wa mai yanqalib 'alaa aqibihi falai yadurral laaha shai'aa; wa sayajzil laahush shaakireen (ʾĀl ʿImrān 3:144)

English Sahih:

Muhammad is not but a messenger. [Other] messengers have passed on before him. So if he was to die or be killed, would you turn back on your heels [to unbelief]? And he who turns back on his heels will never harm Allah at all; but Allah will reward the grateful. (Ali 'Imran [3] : 144)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

മുഹമ്മദ് ദൈവദൂതനല്ലാതാരുമല്ല. അദ്ദേഹത്തിനുമുമ്പും ദൈവദൂതന്മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹം മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്താല്‍ നിങ്ങള്‍ പിന്‍തിരിഞ്ഞുപോവുകയോ? ആരെങ്കിലും പിന്‍തിരിഞ്ഞുപോകുന്നുവെങ്കില്‍ അറിയുക: അവന്‍ അല്ലാഹുവിന് ഒരു ദ്രോഹവും വരുത്തുകയില്ല. അതോടൊപ്പം, നന്ദി കാണിക്കുന്നവര്‍ക്ക് അല്ലാഹു അര്‍ഹമായ പ്രതിഫലം നല്‍കും. (ആലുഇംറാന്‍ [3] : 144)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

മുഹമ്മദ് അല്ലാഹുവിന്‍റെ ഒരു ദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന് മുമ്പും ദൂതന്‍മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്‌. അദ്ദേഹം മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തെങ്കില്‍ നിങ്ങള്‍ പുറകോട്ട് തിരിച്ചുപോകുകയോ? ആരെങ്കിലും പുറകോട്ട് തിരിച്ചുപോകുന്ന പക്ഷം അല്ലാഹുവിന് ഒരു ദ്രോഹവും അത് വരുത്തുകയില്ല. നന്ദികാണിക്കുന്നവര്‍ക്ക് അല്ലാഹു തക്കതായ പ്രതിഫലം നല്‍കുന്നതാണ്‌.