And never think that those who rejoice in what they have perpetrated and like to be praised for what they did not do – never think them [to be] in safety from the punishment, and for them is a painful punishment. (Ali 'Imran [3] : 188)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
സ്വന്തം ചെയ്തികളില്‍ ഊറ്റം കൊള്ളുകയും, ചെയ്യാത്ത കാര്യങ്ങളുടെ പേരില്‍ പ്രശംസ ആഗ്രഹിക്കുകയും ചെയ്യുന്നവര്‍ ശിക്ഷയില്‍നിന്നൊഴിവാകുമെന്ന് നീ കരുതരുത്. അവര്‍ക്കാണ് നോവേറിയ ശിക്ഷയുള്ളത്. (ആലുഇംറാന് [3] : 188)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
തങ്ങള്‍ ചെയ്തതില്‍ സന്തോഷം കൊള്ളുകയും ചെയ്തിട്ടില്ലാത്ത കാര്യത്തിന്റെ പേരില്‍ പ്രശംസിക്കപ്പെടാന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്ന ആ വിഭാഗത്തെപ്പറ്റി അവര്‍ ശിക്ഷയില്‍ നിന്ന് മുക്തമായ അവസ്ഥയിലാണെന്ന് നീ വിചാരിക്കരുത്. അവര്‍ക്കാണ് വേദനയേറിയ ശിക്ഷയുള്ളത്.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! തങ്ങൾ പ്രവർത്തിച്ച തിന്മകളുടെ പേരിൽ ആഹ്ളാദിക്കുകയും, തങ്ങൾ പ്രവർത്തിച്ചിട്ടില്ലാത്ത നന്മകളുടെ പേരിൽ ജനങ്ങൾ തങ്ങളെ പുകഴ്ത്തണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നവർ അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുകയും സുരക്ഷിതരാവുകയും ചെയ്യുമെന്ന് താങ്കൾ വിചാരിക്കുകയേ ചെയ്യേണ്ടതില്ല. മറിച്ച് അവരുടെ സ്ഥാനം നരകമാകുന്നു. അതിലവർക്ക് വേദനയേറിയ ശിക്ഷയുണ്ട്.