Indeed, the religion in the sight of Allah is IsLam. And those who were given the Scripture did not differ except after knowledge had come to them – out of jealous animosity between themselves. And whoever disbelieves in the verses of Allah, then indeed, Allah is swift in [taking] account. (Ali 'Imran [3] : 19)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ഉറപ്പായും അല്ലാഹുവിങ്കല്‍ മതമെന്നാല്‍ ഇസ്ലാംതന്നെ. വേദപുസ്തകം ലഭിച്ചവര്‍ ഇതില്‍ വ്യത്യസ്താഭിപ്രായക്കാരായി ഭിന്നവഴികളിലായത് അവര്‍ക്ക് അറിവ് വന്നെത്തിയശേഷം മാത്രമാണ്. അവര്‍ക്കിടയിലെ കിടമത്സരം കാരണമാണത്. ആരെങ്കിലും അല്ലാഹുവിന്റെ തെളിവുകളെ തള്ളിക്കളയുന്നുവെങ്കില്‍ അറിയുക: അല്ലാഹു അതിവേഗം വിചാരണ നടത്തുന്നവനാണ്. (ആലുഇംറാന് [3] : 19)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
തീര്‍ച്ചയായും അല്ലാഹുവിങ്കല്‍ മതം എന്നാല്‍ ഇസ്ലാമാകുന്നു. വേദഗ്രന്ഥം നല്കപ്പെട്ടവര് തങ്ങള്‍ക്ക് (മതപരമായ) അറിവ് വന്നുകിട്ടിയ ശേഷം തന്നെയാണ് ഭിന്നിച്ചത്. അവര്‍ തമ്മിലുള്ള കക്ഷിമാത്സര്യം നിമിത്തമത്രെ അത്. വല്ലവരും അല്ലാഹുവിന്റെ തെളിവുകള്‍ നിഷേധിക്കുന്നുവെങ്കില്‍ അല്ലാഹു അതിവേഗം കണക്ക് ചോദിക്കുന്നവനാകുന്നു.
2 Mokhtasar Malayalam
തീർച്ചയായും അല്ലാഹുവിങ്കൽ സ്വീകാര്യമായ മതം ഇസ്ലാമാകുന്നു. സൽകർമ്മങ്ങളിലൂടെ അല്ലാഹുവിന് മാത്രമായി കീഴൊതുങ്ങിക്കൊണ്ടും, സമ്പൂർണ്ണ അടിമത്വം അല്ലാഹുവിന് മാത്രം സമർപ്പിച്ചു കൊണ്ടും, അല്ലാഹുവിൻ്റെ എല്ലാ ദൂതന്മാരിലും -ആദ്യത്തെ റസൂൽ മുതൽ അവസാന ദൂതനായ മുഹമ്മദ് നബി (സ) വരെയുള്ളവരിൽ)- വിശ്വസിക്കലുമാണ് ഇസ്ലാം. അല്ലാഹുവിൻ്റെ മതമായ ഇസ്ലാമല്ലാതെ അവൻ സ്വീകരിക്കുകയില്ല. യഹൂദരും നസ്വാറാക്കളും അവർക്ക് വ്യക്തമായ അറിവ് വന്നുകിട്ടുകയും, അവരുടെ മേൽ തെളിവുകൾ സ്ഥാപിക്കപ്പെടുകയും ചെയ്തതിന് ശേഷം മാത്രമാണ് വ്യത്യസ്ത കക്ഷികളും വിഭാഗങ്ങളുമായി തീർന്നത്. അവരുടെ അസൂയയും ഇഹലോകത്തോടുള്ള താല്പര്യവും നിമിത്തമത്രെ അത്. വല്ലവരും അല്ലാഹുവിൻ്റെ ദൂതനായ മുഹമ്മദ് നബി (സ) ക്ക് മേൽ അവതരിപ്പിക്കപ്പെട്ട ഖുർആനിക വചനങ്ങളെ നിഷേധിക്കുന്നുവെങ്കിൽ, തീർച്ചയായും അല്ലാഹു അവനെ നിഷേധിക്കുകയും, അവൻ്റെ ദൂതന്മാരെ കളവാക്കുകയും ചെയ്തവരെ വളരെവേഗം വിചാരണ ചെയ്യുന്നതാകുന്നു.