وَلَهُ الْحَمْدُ فِى السَّمٰوٰتِ وَالْاَرْضِ وَعَشِيًّا وَّحِيْنَ تُظْهِرُوْنَ ( الروم: ١٨ )
Wa lahul hamdu fis samaawaati wal ardi wa 'ashiyyanw wa heena tuzhiroon (ar-Rūm 30:18)
English Sahih:
And to Him is [due all] praise throughout the heavens and the earth. And [exalted is He] at night and when you are at noon. (Ar-Rum [30] : 18)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ആകാശത്തും ഭൂമിയിലും അവനുതന്നെയാണ് സ്തുതി. വൈകുന്നേരവും ഉച്ചതിരിയുമ്പോഴും അവനെ വാഴ്ത്തുവിന്‍. (അര്‍റൂം [30] : 18)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)
ആകാശങ്ങളിലും ഭൂമിയിലും അവനുതന്നെയാകുന്നു സ്തുതി. വൈകുന്നേരവും ഉച്ചതിരിയുമ്പോഴും (അവനെ നിങ്ങള്‍ പ്രകീര്‍ത്തിക്കുക.)[1]
[1] ദിനരാത്രങ്ങളിലെ നിശ്ചിതസമയങ്ങളില്‍ അല്ലാഹുവിന്റെ സ്‌തോത്രകീര്‍ത്തനങ്ങളടങ്ങുന്ന നമസ്‌കാരം നിര്‍വ്വഹിക്കാനാണ് 17,18 വചനങ്ങള്‍ അനുശാസിക്കുന്നതെന്നാണ് മിക്ക വ്യാഖ്യാതാക്കളും അഭിപ്രായപ്പെട്ടിട്ടുള്ളത്. സന്ധ്യാവേളയില്‍ മഗ്‌രിബ്, ഇശാ നമസ്‌കാരങ്ങള്‍, പ്രഭാതവേളയില്‍ സുബ്ഹ് നമസ്‌കാരം, സായാഹ്നത്തില്‍ അസ്‌ര്‍ നമസ്‌കാരം, ഉച്ചതിരിയുമ്പോള്‍ ദ്വുഹ്ര്‍ നമസ്‌കാരം.