And when waves come over them like canopies, they supplicate Allah, sincere to Him in religion [i.e., faith]. But when He delivers them to the land, there are [some] of them who are moderate [in faith]. And none rejects Our signs except everyone treacherous and ungrateful. (Luqman [31] : 32)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
മലകള്‍ സമാനം തിരമാല അവരെ മൂടിയാല്‍ തങ്ങളുടെ വിധേയത്വം തീര്‍ത്തും അല്ലാഹുവിനു മാത്രം സമര്‍പ്പിച്ച് അവനോട് അവര്‍ പ്രാര്‍ഥിക്കുന്നു. എന്നാല്‍ അവരെയവന്‍ കരയിലേക്ക് രക്ഷപ്പെടുത്തിയാലോ, അവരില്‍ ചിലര്‍ മര്യാദ പുലര്‍ത്തുന്നവരായിരിക്കും. കൊടുംചതിയന്മാരും നന്ദികെട്ടവരുമല്ലാതെ നമ്മുടെ തെളിവുകളെ തള്ളിപ്പറയുകയില്ല. (ലുഖ്മാന് [31] : 32)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
പര്‍വ്വതങ്ങള്‍[1] പോലുള്ള തിരമാല അവരെ മൂടിക്കളഞ്ഞാല്‍ കീഴ്വണക്കം അല്ലാഹുവിന് മാത്രമാക്കിക്കൊണ്ട് അവനോട് അവര്‍ പ്രാര്‍ത്ഥിക്കുന്നതാണ്. എന്നാല്‍ അവരെ അവന് കരയിലേക്ക് രക്ഷപ്പെടുത്തുമ്പോളോ അവരില്‍ ചിലര്‍ (മാത്രം) മര്യാദ പാലിക്കുന്നവരായിരിക്കും. പരമവഞ്ചകന്‍മാരും നന്ദികെട്ടവരും ആരെല്ലാമോ, അവര്‍ മാത്രമേ നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിക്കുകയുള്ളൂ.
[1] 'ദ്വുലല്‍' എന്ന വാക്കിന് പര്‍വ്വതങ്ങള്‍ എന്നും മേഘങ്ങള്‍ എന്നും അര്‍ത്ഥം നല്കപ്പെട്ടിട്ടുണ്ട്.
2 Mokhtasar Malayalam
എല്ലാ വശങ്ങളിൽ നിന്നുമായി പർവ്വതസമാനവും മേഘസമാനവുമായ തിരമാലകൾ അവരെ വലയം ചെയ്താൽ അവർ പ്രാർത്ഥനയും ആരാധനയും അല്ലാഹുവിന് മാത്രം നിഷ്കളങ്കമാക്കി കൊണ്ട് അവനെ വിളിച്ചു പ്രാർത്ഥിക്കും. അങ്ങനെ അല്ലാഹു അവർക്ക് ഉത്തരം നൽകുകയും, അവരെ കരയിലേക്ക് രക്ഷിക്കുകയും, മുങ്ങിമരിക്കുന്നതിൽ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്താൽ അവരിലതാ മദ്ധ്യമനിലപാടിലുള്ള ചിലർ; ചെയ്യേണ്ട രൂപത്തിലുള്ള നന്ദി അതിൻ്റെ പൂർണ്ണമായ നിലക്ക് അവർ നിർവ്വഹിക്കുകയില്ല. അവരിൽ അല്ലാഹുവിൻ്റെ അനുഗ്രഹത്തെ നിഷേധിക്കുന്നവരുമുണ്ട്. നന്ദിയുള്ളവരായിക്കൊള്ളാം എന്ന് അല്ലാഹുവിനോട് കരാർ ചെയ്ത ഇവരെപ്പോലുള്ള പരമവഞ്ചകരും, തൻ്റെ രക്ഷിതാവ് ചൊരിഞ്ഞ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കാതെ, അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളോട് അങ്ങേയറ്റം നന്ദികേട് കാണിക്കുന്നവരുമല്ലാതെ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയില്ല.