Indisposed toward you. And when fear comes, you see them looking at you, their eyes revolving like one being overcome by death. But when fear departs, they lash you with sharp tongues, indisposed toward [any] good. Those have not believed, so Allah has rendered their deeds worthless, and ever is that, for Allah, easy. (Al-Ahzab [33] : 19)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നിങ്ങളോടൊപ്പം വരുന്നതില്‍ പിശുക്കു കാണിക്കുന്നവരാണവര്‍. ഭയാവസ്ഥ വന്നാല്‍ അവര്‍ നിന്നെ തുറിച്ചുനോക്കുന്നതു നിനക്കു കാണാം. ആസന്ന മരണനായവന്‍ ബോധം കെടുമ്പോഴെന്നപോലെ അവരുടെ കണ്ണുകള്‍ കറങ്ങിക്കൊണ്ടിരിക്കും. എന്നാല്‍ ഭയം വിട്ടകന്നാല്‍ സമ്പത്തില്‍ ആര്‍ത്തിപൂണ്ട് മൂര്‍ച്ചയേറിയ നാവുപയോഗിച്ച് അവര്‍ നിങ്ങളെ നേരിടുന്നു. യഥാര്‍ഥത്തിലവര്‍ സത്യവിശ്വാസം സ്വീകരിച്ചിട്ടില്ല. അതിനാല്‍ അല്ലാഹു അവരുടെ പ്രവര്‍ത്തനങ്ങള്‍ പാഴാക്കിയിരിക്കുന്നു. അല്ലാഹുവെ സംബന്ധിച്ചിടത്തോളം ഇതൊക്കെ നന്നെ നിസ്സാരമാണ്. (അല്‍അഹ്സാബ് [33] : 19)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നിങ്ങള്‍ക്കെതിരില്‍ പിശുക്ക് കാണിക്കുന്നവരായിരിക്കും അവര്‍. അങ്ങനെ (യുദ്ധ) ഭയം വന്നാല്‍ അവര്‍ നിന്നെ ഉറ്റുനോക്കുന്നതായി നിനക്ക് കാണാം. മരണവെപ്രാളം കാണിക്കുന്ന ഒരാളെപ്പോലെ അവരുടെ കണ്ണുകള്‍ കറങ്ങിക്കൊണ്ടിരിക്കും. എന്നാല്‍ (യുദ്ധ) ഭയം നീങ്ങിപ്പോയാലോ, ധനത്തില്‍ ദുര്‍മോഹം പൂണ്ടവരായിക്കൊണ്ട് മൂര്‍ച്ചയേറിയ നാവുകള്‍ കൊണ്ട് അവര്‍ നിങ്ങളെ കുത്തിപ്പറയുകയും ചെയ്യും.[1] അത്തരക്കാര്‍ വിശ്വസിച്ചിട്ടില്ല. അതിനാല്‍ അല്ലാഹു അവരുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമാക്കിയിരിക്കുന്നു. അത് അല്ലാഹുവെ സംബന്ധിച്ചേടത്തോളം നിസ്സാരമായ ഒരു കാര്യമാകുന്നു.
[1] യുദ്ധം മുസ്ലിംകള്ക്ക് അനുകൂലമായി കലാശിച്ചാല്‍ ഉടനെ കപടന്മാര് യുദ്ധാര്‍ജിത സ്വത്തില്‍ അവകാശവാദം ഉന്നയിച്ചുകൊണ്ട് രംഗത്ത് വരുമായിരുന്നു. അവര്‍ക്ക് ഒന്നും നല്‍കിയില്ലെങ്കില്‍ രൂക്ഷമായ സ്വരത്തില്‍ അവര്‍ നബി(ﷺ)യെയും സ്വഹാബികളെയും അധിക്ഷേപിക്കുകയും ചെയ്യുമായിരുന്നു.
2 Mokhtasar Malayalam
മുഅ്മിനുകളേ! തങ്ങളുടെ സമ്പത്ത് നിങ്ങൾക്ക് നൽകുന്നതിൽ കടുത്ത പിശുക്കുള്ളവരാണവർ. അതിനാൽ അത് ചെലവഴിച്ചു കൊണ്ട് അവർ നിങ്ങളെ സഹായിക്കുകയില്ല. സ്വന്തം ശരീരങ്ങൾ (കൊണ്ട് നിങ്ങളെ സഹായിക്കുന്നതിലും) അവർ കടുത്ത പിശുക്കുള്ളവരാണ്. അതിനാൽ നിങ്ങളോടൊപ്പം അവർ യുദ്ധം ചെയ്യുകയുമില്ല. സ്നേഹത്തിലും അവർ നിങ്ങളോട് പിശുക്കുള്ളവർ തന്നെ; അതിനാൽ നിങ്ങളെ അവർ സ്നേഹിക്കുകയുമില്ല. ശത്രുവിൻ്റെ കൺമുന്നിൽ എത്തുകയും, ഭയം അരിച്ചുകയറുകയും ചെയ്താൽ -അല്ലാഹുവിൻ്റെ റസൂലേ!- അവർ താങ്കളെ നോക്കുന്നത് കാണാം. ഭീരുത്വം കാരണത്താൽ അവരുടെ കണ്ണുകൾ മരണാസന്ന വേദന അനുഭവിക്കുന്ന ഒരുവൻ്റെ കണ്ണുകൾ പോലെ തിരിഞ്ഞു കൊണ്ടിരിക്കും. അവരിൽ നിന്ന് ഭയം നീങ്ങുകയും, അവർ ആശ്വാസമടയുകയും ചെയ്താൽ മൂർച്ചയേറിയ നാവുകളുമായി വാക്കുകൾ കൊണ്ട് അവർ നിങ്ങളെ മുറിവേൽപ്പിക്കും. യുദ്ധാർജ്ജിതസ്വത്തുക്കൾ നേടിയെടുക്കാനുള്ള കടുത്ത ആർത്തിയാണവർക്ക്. ഈ പറയപ്പെട്ട വിശേഷണങ്ങളുള്ള കൂട്ടർ യഥാർഥത്തിൽ വിശ്വസിച്ചിട്ടേയില്ല. അതിനാൽ അല്ലാഹു അവരുടെ പ്രവർത്തനങ്ങളുടെ പ്രതിഫലം നിഷ്ഫലമാക്കിയിരിക്കുന്നു. അങ്ങനെ നിഷ്ഫലമാക്കുക എന്നത് അല്ലാഹുവിന് വളരെ നിസ്സാരമത്രെ.