O you who have believed, do not enter the houses of the Prophet except when you are permitted for a meal, without awaiting its readiness. But when you are invited, then enter; and when you have eaten, disperse without seeking to remain for conversation. Indeed, that [behavior] was troubling the Prophet, and he is shy of [dismissing] you. But Allah is not shy of the truth. And when you ask [his wives] for something, ask them from behind a partition. That is purer for your hearts and their hearts. And it is not [conceivable or lawful] for you to harm the Messenger of Allah or to marry his wives after him, ever. Indeed, that would be in the sight of Allah an enormity. (Al-Ahzab [33] : 53)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
വിശ്വസിച്ചവരേ, പ്രവാചകന്റെ വീടുകളില്‍ അനുവാദമില്ലാതെ നിങ്ങള്‍ പ്രവേശിക്കരുത്. അവിടെ ആഹാരം പാകമാകുന്നത് പ്രതീക്ഷിച്ചിരിക്കരുത്. എന്നാല്‍ നിങ്ങളെ ഭക്ഷണത്തിനു ക്ഷണിച്ചാല്‍ നിങ്ങളവിടേക്കു ചെല്ലുക. ആഹാരം കഴിച്ചുകഴിഞ്ഞാല്‍ പിരിഞ്ഞുപോവുക. അവിടെ വര്‍ത്തമാനം പറഞ്ഞ് രസിച്ചിരിക്കരുത്. നിങ്ങളുടെ അത്തരം പ്രവൃത്തികള്‍ പ്രവാചകന്ന് പ്രയാസകരമാകുന്നുണ്ട്. എങ്കിലും നിങ്ങളോടതു തുറന്നുപറയാന്‍ പ്രവാചകന് ലജ്ജിക്കുന്നു. എന്നാല്‍ അല്ലാഹു സത്യംപറയുന്നതിലൊട്ടും ലജ്ജിക്കുന്നില്ല. പ്രവാചക പത്നിമാരോട് നിങ്ങള്‍ വല്ലതും ചോദിക്കുന്നുവെങ്കില്‍ മറക്കുപിന്നില്‍ നിന്നാണ് നിങ്ങളവരോട് ചോദിക്കേണ്ടത്. അതാണ് നിങ്ങളുടെയും അവരുടെയും ഹൃദയശുദ്ധിക്ക് ഏറ്റം നല്ലത്. അല്ലാഹുവിന്റെ ദൂതനെ ശല്യപ്പെടുത്താന്‍ നിങ്ങള്‍ക്കനുവാദമില്ല. അദ്ദേഹത്തിന്റെ വിയോഗശേഷം അദ്ദേഹത്തിന്റെ ഭാര്യമാരെ വിവാഹം കഴിക്കാനും പാടില്ല. ഇതൊക്കെയും അല്ലാഹുവിങ്കല്‍ ഗൗരവമുള്ള കാര്യം തന്നെ. (അല്‍അഹ്സാബ് [33] : 53)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
സത്യവിശ്വാസികളേ, ഭക്ഷണത്തിന് (നിങ്ങളെ ക്ഷണിക്കുകയും) നിങ്ങള്‍ക്ക് സമ്മതം കിട്ടുകയും ചെയ്താലല്ലാതെ നബിയുടെ വീടുകളില്‍ നിങ്ങള്‍ കടന്നു ചെല്ലരുത്. അത് (ഭക്ഷണം) പാകമാകുന്നത് നിങ്ങള്‍ നോക്കിയിരിക്കുന്നവരാകരുത്. പക്ഷെ നിങ്ങള്‍ ക്ഷണിക്കപ്പെട്ടാല്‍ നിങ്ങള്‍ കടന്ന് ചെല്ലുക. നിങ്ങള്‍ ഭക്ഷണം കഴിച്ചാല്‍ പിരിഞ്ഞു പോകുകയും ചെയ്യുക. നിങ്ങള്‍ വര്‍ത്തമാനം പറഞ്ഞ് രസിച്ചിരിക്കുന്നവരാവുകയും അരുത്. തീര്‍ച്ചയായും അതൊക്കെ നബിയെ ശല്യപ്പെടുത്തുന്നതാകുന്നു. എന്നാല്‍ നിങ്ങളോട് (അത് പറയാന്‍) അദ്ദേഹത്തിന് ലജ്ജ തോന്നുന്നു. സത്യത്തിന്റെ കാര്യത്തില്‍ അല്ലാഹുവിന് ലജ്ജ തോന്നുകയില്ല. നിങ്ങള്‍ അവരോട് (നബിയുടെ ഭാര്യമാരോട്) വല്ല സാധനവും ചോദിക്കുകയാണെങ്കില്‍ നിങ്ങളവരോട് മറയുടെ പിന്നില്‍ നിന്ന് ചോദിച്ചുകൊള്ളുക. അതാണ് നിങ്ങളുടെ ഹൃദയങ്ങള്‍ക്കും അവരുടെ ഹൃദയങ്ങള്‍ക്കും കൂടുതല്‍ സംശുദ്ധമായിട്ടുള്ളത്. അല്ലാഹുവിന്റെ ദൂതന് ശല്യമുണ്ടാക്കാന്‍ നിങ്ങള്‍ക്ക് പാടില്ല. അദ്ദേഹത്തിന് ശേഷം ഒരിക്കലും അദ്ദേഹത്തിന്റെ ഭാര്യമാരെ നിങ്ങള്‍ വിവാഹം കഴിക്കാനും പാടില്ല.[1] തീര്‍ച്ചയായും അതൊക്കെ അല്ലാഹുവിങ്കല്‍ ഗൗരവമുള്ള കാര്യമാകുന്നു.
[1] എല്ലാ സത്യവിശ്വാസികളും പ്രവാചകപത്നിമാരെ സ്വന്തം മാതാക്കള്‍ക്ക് തുല്യമായ സ്ഥാനമുള്ളവരായി ഗണിക്കാന്‍ ബാദ്ധ്യസ്ഥരാണ്. ഇഹലോകത്തും പരലോകത്തും മുഹമ്മദ് നബി(ﷺ)യുടെ ഇണകളാണവർ. അവരെ വിവാഹം കഴിക്കുന്നത് സത്യവിശ്വാസികള്‍ക്ക് അല്ലാഹു നിഷിദ്ധമാക്കിയിരിക്കുന്നു.
2 Mokhtasar Malayalam
അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ മതനിയമങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്യുന്നവരേ! ഭക്ഷണത്തിന് ക്ഷണിക്കപ്പെട്ടു കൊണ്ട് പ്രവേശിക്കാനുള്ള അനുമതി ലഭിച്ച ശേഷമല്ലാതെ നബി -ﷺ- യുടെ വീട്ടിലേക്ക് നിങ്ങൾ പ്രവേശിക്കരുത്. ഭക്ഷണം പാകമാകുന്നത് കാത്തിരുന്നു കൊണ്ട് (അവിടുത്തെ വീട്ടിൽ) അധികനേരം നിങ്ങൾ ഇരിക്കരുത്. എന്നാൽ ഭക്ഷണത്തിന് ക്ഷണിക്കപ്പെട്ടാൽ നിങ്ങൾ അവിടെ പ്രവേശിക്കുക. ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ നിങ്ങൾ പിരിഞ്ഞു പോവുകയും ചെയ്യുക. പരസ്പരം വർത്തമാനം പറഞ്ഞു കൊണ്ടിരുന്ന് അവിടെ നിങ്ങൾ സമയം ചെലവഴിക്കരുത്. അങ്ങനെ നിങ്ങൾ അവിടെ കഴിച്ചു കൂട്ടുന്നത് നബി -ﷺ- യെ പ്രയാസപ്പെടുത്തുന്നുണ്ടായിരുന്നു. എന്നാൽ നിങ്ങളോട് പിരിഞ്ഞു പോകാൻ ആവശ്യപ്പെടാൻ അവിടുന്ന് ലജ്ജിക്കുന്നു. അല്ലാഹുവാകട്ടെ സത്യം കൽപ്പിക്കാൻ ലജ്ജിക്കുകയില്ല. അതിനാൽ നബി -ﷺ- യുടെ വീട്ടിൽ അധികസമയം ചെലവഴിച്ചു കൊണ്ട് അവിടുത്തെ ഉപദ്രവിക്കരുതെന്ന് അവൻ നിങ്ങളോട് കൽപ്പിച്ചിരിക്കുന്നു. നബി -ﷺ- യുടെ ഭാര്യമാരോട് പാത്രമോ മറ്റോ പോലുള്ള എന്തെങ്കിലും ആവശ്യം നിങ്ങൾ ചോദിക്കുന്നെങ്കിൽ അതെല്ലാം ഒരു മറക്ക് പിന്നിൽ നിന്നു കൊണ്ട് ആവശ്യപ്പെടുക. മുഖാമുഖം നിന്നു കൊണ്ട്, നിങ്ങളുടെ കണ്ണുകൾക്ക് അവരെ കാണാവുന്ന നിലക്ക് അവ ആവശ്യപ്പെടരുത്. അല്ലാഹുവിൻ്റെ ദൂതരുടെ സ്ഥാനം പരിഗണിച്ചു കൊണ്ട് അവർക്കുള്ള സുരക്ഷയാണത്. അങ്ങനെ മറക്ക് പിന്നിൽ നിന്നു കൊണ്ട് ചോദിക്കുന്നതാണ് നിങ്ങളുടെ ഹൃദയങ്ങൾക്കും അവരുടെ ഹൃദയങ്ങൾക്കും കൂടുതൽ പരിശുദ്ധമായിട്ടുള്ളത്. പിശാച് നിങ്ങളുടെ ഹൃദയങ്ങളിലേക്കും അവരുടെ ഹൃദയങ്ങളിലേക്കും ദുർമന്ത്രണം നടത്തി കൊണ്ടും, തിന്മയെ അലങ്കരിച്ചു കൊണ്ടും പ്രവേശിക്കാതിരിക്കാനാണത്. (അല്ലാഹുവിൽ) വിശ്വസിച്ചവരേ! അല്ലാഹുവിൻ്റെ റസൂലിനെ സംസാരിച്ചിരുന്നു കൊണ്ട് ധാരാളം സമയം (അവിടുത്തെ വീട്ടിൽ) ചെലവഴിച്ചു കൊണ്ട് ഉപദ്രവിക്കുക എന്നത് നിങ്ങൾക്ക് യോജിച്ചതല്ല. അവിടുന്ന് മരിച്ച ശേഷം അവിടുത്തെ ഭാര്യമാരെ വിവാഹം കഴിക്കുക എന്നതും നിങ്ങൾക്ക് യോജിച്ചതല്ല. കാരണം, അവർ (അല്ലാഹുവിൽ) വിശ്വസിച്ചവരുടെയെല്ലാം മാതാക്കളാണ്. ഒരാൾക്ക് തൻ്റെ മാതാവിനെ വിവാഹം കഴിക്കാൻ പാടില്ല. അങ്ങനെ നബി -ﷺ- യെ ഉപദ്രവിക്കുക എന്നത് -അവിടുത്തെ മരണ ശേഷം നബിയുടെ ഭാര്യമാരെ വിവാഹം കഴിക്കൽ അവിടുത്തെ ഉപദ്രവിക്കുന്നതിൽ പെടും- നിഷിദ്ധവും, അല്ലാഹുവിങ്കൽ ഗുരുതരമായ തിന്മയായി എണ്ണപ്പെടുന്നതുമായ കാര്യമാണ്.