We (could) cause to swallow them We (could) cause to swallow them
അവരെ നാം വിഴുങ്ങിക്കും, ആഴ്ത്തും
l-arḍa
ٱلْأَرْضَ
the earth
ഭൂമിയെ, ഭൂമിയില്‍
aw nus'qiṭ
أَوْ نُسْقِطْ
or cause to fall
അല്ലെങ്കില്‍ നാം വീഴ്ത്തും
ʿalayhim
عَلَيْهِمْ
upon them
അവരുടെ മീതെ
kisafan
كِسَفًا
fragments
കഷ്ണങ്ങളെ, തുണ്ടുകളെ
mina l-samāi
مِّنَ ٱلسَّمَآءِۚ
from the sky
ആകാശത്തുനിന്നു്
inna fī dhālika
إِنَّ فِى ذَٰلِكَ
Indeed in that
നിശ്ചയമായും അതിലുണ്ട്
laāyatan
لَءَايَةً
surely, is a Sign
ഒരു ദൃഷ്ടാന്തം
likulli ʿabdin
لِّكُلِّ عَبْدٍ
for every slave
എല്ലാ (ഓരോ) അടിയാന്നും
munībin
مُّنِيبٍ
who turns (to Allah)
മനസ്സുമടങ്ങുന്ന, ഭക്തിപ്പെട്ടുവരുന്ന
Afalam yaraw ilaa maa baina aydeehim wa maa khalfahum minas samaaa'i wal ard; in nashad nakhsif bihimul arda aw nusqit 'alaihim kisafam minas samaaa'; inna fee zaalika la Aayatal likulli 'abdim muneeb (Sabaʾ 34:9)
Then, do they not look at what is before them and what is behind them of the heaven and earth? If We should will, We could cause the earth to swallow them or [could] let fall upon them fragments from the sky. Indeed in that is a sign for every servant turning back [to Allah]. (Saba [34] : 9)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അവരുടെ മുന്നിലും പിന്നിലുമുള്ള ആകാശഭൂമികളവര്‍ നോക്കികണ്ടിട്ടില്ലേ? നാം ഇച്ഛിക്കുകയാണെങ്കില്‍ നാമവരെ ഭൂമിയില്‍ ആഴ്ത്തിക്കളയും. അല്ലെങ്കില്‍ അവര്‍ക്കുമേല്‍ ആകാശത്തിന്റെ അടരുകള്‍ വീഴ്ത്തും. പശ്ചാത്തപിക്കുന്ന ഏതൊരു ദാസനും തീര്‍ച്ചയായും ഇതില്‍ ദൃഷ്ടാന്തമുണ്ട്. (സബഅ് [34] : 9)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അവരുടെ മുമ്പിലും അവരുടെ പിന്നിലുമുള്ള ആകാശത്തേക്കും ഭൂമിയിലേക്കും അവര്‍ നോക്കിയിട്ടില്ലേ? നാം ഉദ്ദേശിക്കുകയാണെങ്കില്‍ അവരെ നാം ഭൂമിയില്‍ ആഴ്ത്തിക്കളയുകയോ അവരുടെ മേല്‍ ആകാശത്ത് നിന്ന് കഷ്ണങ്ങള്‍ വീഴ്ത്തുകയോ ചെയ്യുന്നതാണ്. അല്ലാഹുവിലേക്ക് (വിനയാന്വിതനായി) മടങ്ങുന്ന ഏതൊരു ദാസനും തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്.
2 Mokhtasar Malayalam
പുനരുത്ഥാനത്തെ നിഷേധിക്കുന്ന ഇക്കൂട്ടർ അവർക്ക് മുമ്പിലുള്ള ഭൂമിയെയും, അവർക്ക് പിന്നിലുള്ള ആകാശത്തെയും നോക്കിക്കാണുന്നില്ലേ?! അവരുടെ കാലുകൾക്കടിയിലൂടെ ഭൂമിയിൽ അവരെ ആഴ്ത്തിക്കളയാൻ നാം ഉദ്ദേശിച്ചിരുന്നെങ്കിൽ അവരുടെ താഴ്ഭാഗത്തു കൂടെ നാം ആഴ്ത്തിക്കളയുക തന്നെ ചെയ്യുമായിരുന്നു. ആകാശത്ത് നിന്ന് അവർക്ക് മേൽ കഷ്ണങ്ങൾ വീഴ്ത്തുവാൻ നാം ഉദ്ദേശിച്ചിരുന്നെങ്കിൽ അവരുടെ മേൽ നാമങ്ങനെ വീഴ്ത്തുകയും ചെയ്യുമായിരുന്നു. തീർച്ചയായും അല്ലാഹുവിനെ അനുസരിച്ചു കൊണ്ട് അവനിലേക്ക് ധാരാളമായി മടങ്ങുന്ന ഏതൊരു ദാസനും ഈ പറഞ്ഞതിൽ അല്ലാഹുവിൻ്റെ ശക്തി ബോധ്യപ്പെടുത്തുന്ന ഖണ്ഡിതമായ ദൃഷ്ടാന്തമുണ്ട്. ഈ പറഞ്ഞതിനെല്ലാം കഴിവുള്ളവൻ, മരണശേഷം നിങ്ങളുടെ ശരീരങ്ങൾ കഷ്ണങ്ങളായി മാറിയതിന് ശേഷം നിങ്ങളെ പുനരുജ്ജീവിപ്പിക്കാൻ കഴിവുള്ളവൻ തന്നെയാണ്.