O mankind, remember the favor of Allah upon you. Is there any creator other than Allah who provides for you from the heaven and earth? There is no deity except Him, so how are you deluded? (Fatir [35] : 3)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
മനുഷ്യരേ, അല്ലാഹു നിങ്ങള്‍ക്ക് ചെയ്ത അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുക. ആകാശത്ത് നിന്നും ഭൂമിയില്‍ നിന്നും[1] നിങ്ങള്‍ക്ക് ഉപജീവനം നല്കാന് അല്ലാഹുവല്ലാത്ത വല്ല സ്രഷ്ടാവുമുണ്ടോ? അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അപ്പോള്‍ നിങ്ങള്‍ എങ്ങനെയാണ് തെറ്റിക്കപ്പെടുന്നത്?
[1] സൂര്യപ്രകാശത്തെ ആശ്രയിച്ച് വളരുന്ന സസ്യങ്ങളും, സസ്യങ്ങള്‍ ഭക്ഷിച്ചു വളരുന്ന ജന്തുക്കളുടെ മാംസവുമാണല്ലോ നമ്മുടെ ആഹാരം. ആകാശത്ത് നിന്ന് ലഭിക്കുന്ന സൗരോര്‍ജ്ജവും ഉപരിഭാഗത്ത് നിന്ന് വര്‍ഷിക്കുന്ന വെള്ളവും ഭൂമിയിലെ ധാതുലവണങ്ങളും ഒരുപോലെ നമുക്ക് ആഹാരമൊരുക്കുന്നതില്‍ പങ്കുവഹിക്കുന്നു.
2 Mokhtasar Malayalam
ഹേ ജനങ്ങളേ! അല്ലാഹു നിങ്ങൾക്ക് ചെയ്തു തന്ന അനുഗ്രഹങ്ങൾ നിങ്ങളുടെ ഹൃദയങ്ങൾ കൊണ്ടും നാവുകൾ കൊണ്ടും ശരീരാവയവങ്ങൾ കൊണ്ട് (സൽകർമ്മങ്ങൾ) പ്രവർത്തിച്ചും സ്മരിക്കുക. ആകാശത്ത് നിന്ന് നിങ്ങൾക്ക് മേൽ വർഷിപ്പിക്കുന്ന മഴയിലൂടെയും, ഭൂമിയിൽ മുളപ്പിച്ചു നൽകിയ ഫലവർഗങ്ങളിലൂടെയും കൃഷിയിലൂടെയും മറ്റും നിങ്ങൾക്ക് ഉപജീവനം നൽകുന്നവനായി അല്ലാഹുവല്ലാത്ത മറ്റൊരു സ്രഷ്ടാവുണ്ടോ?! ആരാധനക്കർഹനായി അല്ലാഹുവല്ലാതെ മറ്റാരും തന്നെയില്ല. അപ്പോൾ അല്ലാഹുവാണ് നിങ്ങളെ സൃഷ്ടിക്കുകയും നിങ്ങൾക്ക് ഉപജീവനം നൽകുകയും ചെയ്യുന്നത് എന്നതെല്ലാം (അറിഞ്ഞതിന്) ശേഷം എങ്ങനെയാണ് നിങ്ങൾ ഈ സത്യത്തിൽ നിന്ന് വഴിതിരിച്ചു വിടപ്പെടുകയും, അല്ലാഹുവിൻ്റെ മേൽ കള്ളം കെട്ടിച്ചമക്കുകയും, അവന് പങ്കുകാരുണ്ടെന്ന് ജൽപ്പിക്കുകയും ചെയ്യുക?!