And they swore by Allah their strongest oaths that if a warner came to them, they would be more guided than [any] one of the [previous] nations. But when a warner came to them, it did not increase them except in aversion (Fatir [35] : 42)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ബഹുദൈവവിശ്വാസികള്‍ തങ്ങള്‍ക്കാവും വിധം അല്ലാഹുവിന്റെ പേരില്‍ ആണയിട്ടു പറഞ്ഞു, തങ്ങള്‍ക്ക് ഒരു മുന്നറിയിപ്പുകാരന്‍ വന്നെത്തിയാല്‍ തങ്ങള്‍ മറ്റേതു സമുദായത്തെക്കാളും സന്മാര്ഗം സ്വീകരിക്കുന്നവരാകുമെന്ന്. എന്നാല്‍ മുന്നറിയിപ്പുകാരന്‍ അവരുടെ അടുത്തു ചെന്നപ്പോള്‍ അത് അവരില്‍ വെറുപ്പ് മാത്രമേ വര്‍ധിപ്പിച്ചുള്ളൂ. (ഫാത്വിര് [35] : 42)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
തങ്ങളുടെ അടുത്ത് ഒരു താക്കീതുകാരന്‍ വരുന്ന പക്ഷം തങ്ങള്‍ ഏതൊരു സമുദായത്തെക്കാളും സന്മാര്ഗം സ്വീകരിക്കുന്നവരാകാമെന്ന് അവരെക്കൊണ്ട് സത്യം ചെയ്യാന്‍ കഴിയുന്നതിന്റെ പരമാവധി അവര്‍ അല്ലാഹുവിന്റെ പേരില്‍ സത്യം ചെയ്തു പറഞ്ഞു. എന്നാല്‍ ഒരു താക്കീതുകാരന്‍ അവരുടെ അടുത്ത് വന്നപ്പോള്‍ അത് അവര്‍ക്ക് അകല്‍ച്ച മാത്രമേ വര്‍ദ്ധിപ്പിച്ചുള്ളൂ.
2 Mokhtasar Malayalam
(അല്ലാഹുവിനെ) നിഷേധിക്കുന്ന, (റസൂലുകളെ) കളവാക്കുന്ന ഇക്കൂട്ടർ ദൃഢവും ഉറച്ചതുമായ ശപഥങ്ങൾ ചെയ്തു കൊണ്ടു പറയും: അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് താക്കീത് ചെയ്യുന്ന ഏതെങ്കിലുമൊരു ദൂതൻ അല്ലാഹുവിൽ നിന്ന് വന്നാൽ, യഹൂദ-നസ്വാറാക്കളെക്കാളും മറ്റുള്ളവരെക്കാളുമെല്ലാം സ്ഥിരതയോടെ നിലകൊള്ളുന്നവരും, സത്യത്തെ പിൻപറ്റുന്നവരുമായിരിക്കും ഞങ്ങൾ. എന്നാൽ, അല്ലാഹുവിൽ നിന്നുള്ള ശിക്ഷയിൽ നിന്ന് താക്കീത് ചെയ്യുന്ന ദൂതനായി മുഹമ്മദ് നബി -ﷺ- അവരിലേക്ക് വന്നപ്പോഴാകട്ടെ; അദ്ദേഹത്തിൻ്റെ വരവ് സത്യത്തിൽ നിന്നുള്ള അവരുടെ അകൽച്ചയും, അസത്യത്തിൽ കടിച്ചു തൂങ്ങുക എന്നതും വർദ്ധിപ്പിക്കുകയല്ലാതെ മറ്റൊന്നും ചെയ്തില്ല. തങ്ങൾക്ക് മുൻപുള്ളവരെക്കാൾ സന്മാർഗം സ്വീകരിക്കുന്നവരായിരിക്കും തങ്ങൾ എന്ന് ദൃഢതയുള്ള ശപഥങ്ങൾ ചെയ്തതൊന്നും അവർ പാലിച്ചില്ല.