Skip to main content

وَاٰيَةٌ لَّهُمْ اَنَّا حَمَلْنَا ذُرِّيَّتَهُمْ فِى الْفُلْكِ الْمَشْحُوْنِۙ  ( يس: ٤١ )

waāyatun lahum
وَءَايَةٌ لَّهُمْ
And a Sign for them
അവര്‍ക്കൊരു ദൃഷ്ടാന്തമാണ്
annā ḥamalnā
أَنَّا حَمَلْنَا
(is) that We carried
നാം വഹിക്കുന്നത്
dhurriyyatahum
ذُرِّيَّتَهُمْ
their offspring
അവരുടെ സന്താനങ്ങളെ
fī l-ful'ki
فِى ٱلْفُلْكِ
in the ship
കപ്പലില്‍
l-mashḥūni
ٱلْمَشْحُونِ
laden
സാമാനം നിറക്കപ്പെട്ട

Wa Aayatul lahum annaa hamalnaa zurriyatahum fil fulkil mashhoon (Yāʾ Sīn 36:41)

English Sahih:

And a sign for them is that We carried their forefathers in a laden ship. (Ya-Sin [36] : 41)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ഇവരുടെ സന്താനങ്ങളെ നാം ഭാരം നിറച്ച കപ്പലില്‍ കയറ്റിക്കൊണ്ടുപോയതും ഇവര്‍ക്കൊരു ദൃഷ്ടാന്തമാണ്. (യാസീന്‍ [36] : 41)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവരുടെ സന്തതികളെ ഭാരം നിറച്ച കപ്പലില്‍ നാം കയറ്റിക്കൊണ്ടു പോയതും അവര്‍ക്കൊരു ദൃഷ്ടാന്തമാകുന്നു.[1]

[1] മനുഷ്യസന്തതികളെ സമുദ്രാന്തര ലക്ഷ്യങ്ങളിലെത്തിക്കാന്‍ കപ്പല്‍ യാത്രയ്ക്ക് അല്ലാഹു സൗകര്യം സൃഷ്ടിച്ചതിനെപ്പറ്റി പൊതുവായി പ്രതിപാദിക്കുന്നതാണ് ഈ വചനമെന്നാണ് ചില വ്യാഖ്യാതാക്കളുടെ അഭിപ്രായം. നൂഹ് നബി(عليه السلام)യുടെ കാലത്തുണ്ടായ പ്രളയത്തില്‍ മുങ്ങി നശിക്കാതെ സത്യവിശ്വാസികളെ (അവരിലൂടെ അവരുടെ സന്തതികളെയും) കപ്പലില്‍ കയറ്റി അല്ലാഹു രക്ഷിച്ചതിനെപ്പറ്റിയാണ് ഈ വചനത്തിലെ പരാര്‍ശമെന്ന് മറ്റു ചിലര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു.