وَالْقُرْاٰنِ الْحَكِيْمِۙ ( يس: ٢ )
സാരസമ്പൂര്‍ണമായ ഖുര്‍ആന്‍ തന്നെ സത്യം.
اِنَّكَ لَمِنَ الْمُرْسَلِيْنَۙ ( يس: ٣ )
തീര്‍ച്ചയായും നീ ദൈവദൂതന്മാരില് ഒരുവനാകുന്നു.
عَلٰى صِرَاطٍ مُّسْتَقِيْمٍۗ ( يس: ٤ )
ഉറപ്പായും നീ നേര്‍വഴിയിലാണ്.
تَنْزِيْلَ الْعَزِيْزِ الرَّحِيْمِۙ ( يس: ٥ )
പ്രതാപിയും പരമകാരുണികനുമായവന്‍ ഇറക്കിയതാണ് ഈ ഖുര്‍ആന്‍.
لِتُنْذِرَ قَوْمًا مَّآ اُنْذِرَ اٰبَاۤؤُهُمْ فَهُمْ غٰفِلُوْنَ ( يس: ٦ )
ഒരു ജനതക്കു മുന്നറിയിപ്പു നല്‍കാനാണിത്. അവരുടെ പിതാക്കള്‍ക്ക് ഇതുപോലൊരു മുന്നറിയിപ്പുണ്ടായിട്ടില്ല. അതിനാലവര്‍ ബോധമില്ലാത്തവരാണ്.
لَقَدْ حَقَّ الْقَوْلُ عَلٰٓى اَكْثَرِهِمْ فَهُمْ لَا يُؤْمِنُوْنَ ( يس: ٧ )
അവരിലേറെ പേരും ശിക്ഷാവിധിക്കര്‍ഹരായിരിക്കുന്നു. അതിനാല്‍ അവരിതു വിശ്വസിക്കുകയില്ല.
اِنَّا جَعَلْنَا فِيْٓ اَعْنَاقِهِمْ اَغْلٰلًا فَهِيَ اِلَى الْاَذْقَانِ فَهُمْ مُّقْمَحُوْنَ ( يس: ٨ )
അവരുടെ കണ്ഠങ്ങളില്‍ നാം കൂച്ചുവിലങ്ങണിയിച്ചിരിക്കുന്നു. അതവരുടെ താടിയെല്ലുകള്‍ വരെയുണ്ട്. അതിനാലവര്‍ക്ക് തല പൊക്കിപ്പിടിച്ചേ നില്‍ക്കാനാവൂ.
وَجَعَلْنَا مِنْۢ بَيْنِ اَيْدِيْهِمْ سَدًّا وَّمِنْ خَلْفِهِمْ سَدًّا فَاَغْشَيْنٰهُمْ فَهُمْ لَا يُبْصِرُوْنَ ( يس: ٩ )
നാം അവരുടെ മുന്നിലൊരു മതില്‍ക്കെട്ടുയര്‍ത്തിയിട്ടുണ്ട്. അവരുടെ പിന്നിലും മതില്ക്കെട്ടുണ്ട്. അങ്ങനെ നാമവരെ മൂടിക്കളഞ്ഞു. അതിനാലവര്‍ക്കൊന്നും കാണാനാവില്ല.
وَسَوَاۤءٌ عَلَيْهِمْ ءَاَنْذَرْتَهُمْ اَمْ لَمْ تُنْذِرْهُمْ لَا يُؤْمِنُوْنَ ( يس: ١٠ )
നീ അവര്‍ക്കു താക്കീതു നല്‍കുന്നതും നല്കാതിരിക്കുന്നതും ഒരുപോലെയാണ്. എന്തായാലും അവര്‍ വിശ്വസിക്കുകയില്ല.
القرآن الكريم: | يس |
---|---|
Ayah Sajadat (سجدة): | - |
സൂറത്തുല്‍ (latin): | Yasin |
സൂറത്തുല്‍: | 36 |
ആയത്ത് എണ്ണം: | 83 |
ആകെ വാക്കുകൾ: | 729 |
ആകെ പ്രതീകങ്ങൾ: | 3000 |
Number of Rukūʿs: | 5 |
Revelation Location: | മക്കാൻ |
Revelation Order: | 41 |
ആരംഭിക്കുന്നത്: | 3705 |