Skip to main content

فَسَاهَمَ فَكَانَ مِنَ الْمُدْحَضِيْنَۚ  ( الصافات: ١٤١ )

fasāhama
فَسَاهَمَ
Then he drew lots
എന്നിട്ടദ്ദേഹം നറുക്കെടുപ്പില്‍ പങ്കെടുത്തു
fakāna
فَكَانَ
and was
അപ്പോള്‍ ആകുന്നു
mina l-mud'ḥaḍīna
مِنَ ٱلْمُدْحَضِينَ
of the losers
തോല്പിക്കപ്പെട്ട (പരാജയപ്പെട്ട)വരില്‍

Fasaahama fakaana minal mudhadeen (aṣ-Ṣāffāt 37:141)

English Sahih:

And he drew lots and was among the losers. (As-Saffat [37] : 141)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അങ്ങനെ അദ്ദേഹം നറുക്കെടുപ്പില്‍ പങ്കാളിയായി. അതോടെ പുറന്തള്ളപ്പെട്ടവരിലൊരുവനായി. (അസ്സ്വാഫ്ഫാത്ത് [37] : 141)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

എന്നിട്ട് അദ്ദേഹം (കപ്പല്‍ യാത്രക്കാരോടൊപ്പം) നറുക്കെടുപ്പില്‍ പങ്കെടുത്തു.[1] അപ്പോള്‍ അദ്ദേഹം പരാജിതരുടെ കൂട്ടത്തിലായിപോയി.

[1] യൂനുസ് (عليه السلام) കയറിയ കപ്പല്‍ പ്രതികൂലമായ കാലാവസ്ഥയില്‍ തകര്‍ച്ചയെ നേരിട്ടപ്പോള്‍ കപ്പലില്‍ ഏതോ 'കുരുത്തംകെട്ട' വ്യക്തി കയറിയത്‌കൊണ്ടാണ് അതെന്ന് കപ്പല്‍ ജോലിക്കാര്‍ വിശ്വസിച്ചു. 'കുരുത്തക്കേടു'കാരനെ കണ്ടുപിടിക്കാന്‍ വേണ്ടി അവര്‍ നറുക്കിടാന്‍ തീരുമാനിച്ചു. യൂനുസ് നബി(عليه السلام)ക്ക് അതില്‍ പങ്കെടുക്കേണ്ടിവന്നു. പുറന്തള്ളപ്പെടേണ്ട ആള്‍ക്കുള്ള നറുക്ക് യൂനുസ് നബി(عليه السلام)ക്കാണ് കിട്ടിയത്. അങ്ങനെ അവിടുന്ന് കപ്പലില്‍ നിന്ന് കടലിലേക്കെറിയപ്പെട്ടു.