وَالصّٰۤفّٰتِ صَفًّاۙ ( الصافات: ١ )
അണിയണിയായി നിരന്നുനില്‍ക്കുന്നവര്‍ സത്യം.
فَالزّٰجِرٰتِ زَجْرًاۙ ( الصافات: ٢ )
പിന്നെ ശക്തമായി ചെറുത്തുനില്‍ക്കുന്നവര്‍തന്നെ സത്യം.
فَالتّٰلِيٰتِ ذِكْرًاۙ ( الصافات: ٣ )
എന്നിട്ടു കീര്‍ത്തനം ചൊല്ലുന്നവര്‍ സത്യം.
اِنَّ اِلٰهَكُمْ لَوَاحِدٌۗ ( الصافات: ٤ )
തീര്‍ച്ചയായും നിങ്ങളുടെയെല്ലാം ദൈവം ഏകനാണ്.
رَبُّ السَّمٰوٰتِ وَالْاَرْضِ وَمَا بَيْنَهُمَا وَرَبُّ الْمَشَارِقِۗ ( الصافات: ٥ )
ആകാശഭൂമികളുടെയും അവയ്ക്കിടയിലുള്ളവയുടെയും നാഥനാണവന്‍. ഉദയ സ്ഥാനങ്ങളുടെ പരിരക്ഷകന്‍.
اِنَّا زَيَّنَّا السَّمَاۤءَ الدُّنْيَا بِزِيْنَةِ ِۨالْكَوَاكِبِۙ ( الصافات: ٦ )
അടുത്തുള്ള ആകാശത്തെ നാം നക്ഷത്രാലങ്കാരങ്ങളാല്‍ മനോഹരമാക്കിയിരിക്കുന്നു.
وَحِفْظًا مِّنْ كُلِّ شَيْطٰنٍ مَّارِدٍۚ ( الصافات: ٧ )
ധിക്കാരിയായ ഏതു ചെകുത്താനില്‍നിന്നും അതിനെ സുരക്ഷിതമാക്കിയിരിക്കുന്നു.
لَا يَسَّمَّعُوْنَ اِلَى الْمَلَاِ الْاَعْلٰى وَيُقْذَفُوْنَ مِنْ كُلِّ جَانِبٍۖ ( الصافات: ٨ )
അത്യുന്നത സഭയിലെ സംസാരം ചെവികൊടുത്തുകേള്‍ക്കാന്‍ ഈ ചെകുത്താന്മാര്‍ക്കാവില്ല. നാനാഭാഗത്തുനിന്നും അവര്‍ ഓടിക്കപ്പെടും.
دُحُوْرًا وَّلَهُمْ عَذَابٌ وَّاصِبٌ ( الصافات: ٩ )
എറിഞ്ഞോടിക്കൽ. അവര്‍ക്ക് അറുതിയില്ലാത്ത ശിക്ഷയുണ്ട്.
اِلَّا مَنْ خَطِفَ الْخَطْفَةَ فَاَتْبَعَهٗ شِهَابٌ ثَاقِبٌ ( الصافات: ١٠ )
എന്നാല്‍, അവരിലാരെങ്കിലും അതില്‍നിന്ന് വല്ലതും തട്ടിയെടുക്കുകയാണെങ്കില്‍ തീക്ഷ്ണമായ തീജ്വാല അവനെ പിന്തുടരും.
القرآن الكريم: | الصافات |
---|---|
Ayah Sajadat (سجدة): | - |
സൂറത്തുല്‍ (latin): | As-Saffat |
സൂറത്തുല്‍: | 37 |
ആയത്ത് എണ്ണം: | 182 |
ആകെ വാക്കുകൾ: | 860 |
ആകെ പ്രതീകങ്ങൾ: | 3826 |
Number of Rukūʿs: | 5 |
Revelation Location: | മക്കാൻ |
Revelation Order: | 56 |
ആരംഭിക്കുന്നത്: | 3788 |