And the eminent among them went forth, [saying], "Continue, and be patient over [the defense of] your gods. Indeed, this is a thing intended. (Sad [38] : 6)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
പ്രമാണിമാര്‍ ഇങ്ങനെ പറഞ്ഞു സ്ഥലംവിട്ടു: ''നിങ്ങള്‍ പോയിക്കൊള്ളുക; നിങ്ങള്‍ നിങ്ങളുടെ ദൈവങ്ങളുടെ കാര്യത്തില്‍ ഉറച്ചുനില്ക്കുക. ഇത് ഉദ്ദേശ്യപൂര്‍വം ചെയ്യുന്ന കാര്യം തന്നെ. (സ്വാദ് [38] : 6)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അവരിലെ പ്രധാനികള്‍ (ഇപ്രകാരം പറഞ്ഞു കൊണ്ട്) പോയി: നിങ്ങള്‍ മുന്നോട്ട് പോയിക്കൊള്ളുക. നിങ്ങളുടെ ദൈവങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ ക്ഷമാപൂര്‍വ്വം ഉറച്ചുനില്‍ക്കുകയും ചെയ്യുക. തീര്‍ച്ചയായും ഇത് ഉദ്ദേശപൂര്‍വ്വം ചെയ്യപ്പെടുന്ന ഒരു കാര്യം തന്നെയാകുന്നു.
[1] തങ്ങളുടെ ദൈവങ്ങളെ നബി(ﷺ) വിമര്‍ശിക്കുന്നത് തങ്ങളില്‍ നിന്ന് അധികാരം അപഹരിച്ചെടുക്കാന് വേണ്ടിയുള്ള ഒരു ആസൂത്രിതശ്രമത്തിന്റെ ഭാഗമാണെന്നായിരുന്നു മക്കയിലെ ബഹുദൈവാരാധകരായ പ്രമാണിമാരുടെ പ്രചാരണം.
2 Mokhtasar Malayalam
അവരിലെ നേതാക്കന്മാരും പ്രമാണികളും തങ്ങളുടെ അനുയായികളോട് ഇപ്രകാരം പറഞ്ഞു കൊണ്ട് (നബി -ﷺ- യുടെ അടുക്കൽ) നിന്ന് എഴുന്നേറ്റ് പോയി. 'നിങ്ങൾ നിലകൊണ്ടിരുന്ന (ബഹുദൈവാരാധനയിൽ) തന്നെ മുന്നോട്ടു പോവുക. മുഹമ്മദിൻ്റെ മതത്തിൽ നിങ്ങളാരും പ്രവേശിക്കരുത്. നിങ്ങളുടെ ആരാധ്യവസ്തുക്കളെ ആരാധിക്കുന്നതിൽ നിങ്ങൾ ഉറപ്പോടെ നിലകൊള്ളുക. മുഹമ്മദ് ഏകനായ ഒരു ആരാധ്യനെ മാത്രമേ ആരാധിക്കാവൂ എന്ന് നിങ്ങളോട് പറയുന്നത് ചില ഉദ്ദേശങ്ങളോടെയാണ്. അവൻ നമ്മുടെയെല്ലാം മേൽ അധികാരമുള്ളവനാകാനും, നമ്മൾ അവൻ്റെ അനുയായികളാകാനുമാണ് ഉദ്ദേശിക്കുന്നത്.'