Say, "O My servants who have believed, fear your Lord. For those who do good in this world is good, and the earth of Allah is spacious. Indeed, the patient will be given their reward without account [i.e., limit]." (Az-Zumar [39] : 10)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
പറയുക: ''വിശ്വാസികളായ എന്റെ ദാസന്മാരേ, നിങ്ങള്‍ നിങ്ങളുടെ നാഥനോട് ഭക്തി പുലര്‍ത്തുക. ഈ ലോകത്ത് നന്മ ചെയ്തവര്‍ക്ക് മേന്മയുണ്ട്. അല്ലാഹുവിന്റെ ഭൂമി വളരെ വിശാലമാണ്. ക്ഷമ പാലിക്കുന്നവര്‍ക്കാണ് അവരുടെ പ്രതിഫലം കണക്കില്ലാതെ കിട്ടുക. (അസ്സുമര്‍ [39] : 10)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
പറയുക: വിശ്വസിച്ചവരായ എന്റെ ദാസന്മാരേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക. ഈ ഐഹികജീവിതത്തില്‍ നന്മ പ്രവര്‍ത്തിച്ചവര്‍ക്കാണ് സല്‍ഫലമുള്ളത്. അല്ലാഹുവിന്റെ ഭൂമിയാകട്ടെ വിശാലമാകുന്നു. ക്ഷമാശീലര്‍ക്കു തന്നെയാകുന്നു തങ്ങളുടെ പ്രതിഫലം കണക്കുനോക്കാതെ നിറവേറ്റികൊടുക്കപ്പെടുന്നത്.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! എന്നിലും എൻ്റെ ദൂതന്മാരിലും വിശ്വസിച്ചവരായ എൻ്റെ അടിമകളോട് പറയുക: നിങ്ങളുടെ രക്ഷിതാവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കി കൊണ്ടും, അവൻ വിലക്കിയവ ഉപേക്ഷിച്ചു കൊണ്ടും അവനെ നിങ്ങൾ സൂക്ഷിക്കുക. നിങ്ങളിൽ നിന്ന് ഇഹലോകത്ത് വെച്ച് തൻ്റെ പ്രവർത്തനങ്ങൾ നന്നാക്കിയവർക്ക് ഇഹപരലോകങ്ങളിൽ നന്മയുണ്ട്. ഇഹലോകത്ത് അവർക്ക് (അല്ലാഹുവിൻ്റെ സഹായത്താൽ) വിജയവും ആരോഗ്യവും സമ്പാദ്യവുമുണ്ടായിരിക്കും. പരലോകത്ത് സ്വർഗവും അവർക്കുണ്ടായിരിക്കും. അല്ലാഹുവിൻ്റെ ഭൂമി വിശാലമാണ്. അതിനാൽ ഒരു തടസ്സവുമില്ലാതെ അല്ലാഹുവിനെ ആരാധിക്കാൻ കഴിയുന്ന ഒരു പ്രദേശം കണ്ടെത്തുന്നത് വരെ നിങ്ങൾ പലായനം ചെയ്യുക. ക്ഷമാശീലർക്കാണ് പരലോകത്ത് എണ്ണമോ കണക്കോ ഇല്ലാതെ -ധാരാളമായി പലതരം- പ്രതിഫലങ്ങൾ നൽകപ്പെടുക.