Do you not see that Allah sends down rain from the sky and makes it flow as springs [and rivers] in the earth; then He produces thereby crops of varying colors; then they dry and you see them turned yellow; then He makes them [scattered] debris. Indeed in that is a reminder for those of understanding. (Az-Zumar [39] : 21)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നീ കാണുന്നില്ലേ; അല്ലാഹു മാനത്തുനിന്ന് വെള്ളമിറക്കുന്നത്. അങ്ങനെ അതിനെ ഭൂമിയില്‍ ഉറവകളായി ഒഴുക്കുന്നതും. പിന്നീട് അതുവഴി അല്ലാഹു വര്‍ണ വൈവിധ്യമുള്ള വിളകളുല്‍പാദിപ്പിക്കുന്നു. അതിനുശേഷം അവ ഉണങ്ങുന്നു. അപ്പോഴവ മഞ്ഞച്ചതായി നിനക്കു കാണാം. പിന്നെ അവനവയെ കച്ചിത്തുരുമ്പാക്കുന്നു. വിചാരമതികള്‍ക്കിതില്‍ ഗുണപാഠമുണ്ട്. (അസ്സുമര്‍ [39] : 21)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നീ കണ്ടില്ലേ, അല്ലാഹു ആകാശത്തു നിന്ന് വെള്ളം ചൊരിഞ്ഞു. എന്നിട്ട് ഭൂമിയിലെ ഉറവിടങ്ങളില്‍ അതവന് പ്രവേശിപ്പിച്ചു. അനന്തരം അത് മുഖേന വ്യത്യസ്ത വര്‍ണങ്ങളിലുള്ള വിള അവന് ഉല്പാദിപ്പിക്കുന്നു. പിന്നെ അത് ഉണങ്ങിപോകുന്നു. അപ്പോള്‍ അത് മഞ്ഞനിറം പൂണ്ടതായി നിനക്ക് കാണാം. പിന്നീട് അവന് അതിനെ വൈക്കോല്‍ തുരുമ്പാക്കുന്നു. തീര്‍ച്ചയായും അതില്‍ ബുദ്ധിമാന്മാര്ക്ക് ഒരു ഉത്ബോധനമുണ്ട്.
2 Mokhtasar Malayalam
അല്ലാഹു ആകാശത്ത് നിന്ന് മഴവെള്ളം വർഷിക്കുകയും, ശേഷം അതിനെയവർ ഉറവകളിലും അരുവികളിലും പ്രവേശിപ്പിക്കുകയും, അനന്തരം ഈ വെള്ളം കൊണ്ട് വ്യത്യസ്ത വർണ്ണങ്ങളിലുള്ള വിളവുകൾ അവൻ പുറത്തു കൊണ്ടു വരികയും ചെയ്യുന്നത് നിങ്ങൾ കണ്ടറിഞ്ഞ കാര്യമാണ്. ശേഷം ആ വിളവുകൾ ഉണങ്ങുകയും, അങ്ങനെ പച്ചപ്പു നിറഞ്ഞു നിന്നിരുന്ന അത് മഞ്ഞ നിറമായി മാറുന്നതും നിനക്ക് കാണാം. ഉണങ്ങിയ വിളവുകളെ ശേഷം അവൻ നുരുമ്പിയ വൈക്കോലാക്കുന്നു. തീർച്ചയായും ഈ പറഞ്ഞതിൽ സജീവമായ ഹൃദയമുള്ളവർക്ക് ഒരു ഓർമ്മപ്പെടുത്തലുണ്ട്.