And it was already revealed to you and to those before you that if you should associate [anything] with Allah, your work would surely become worthless, and you would surely be among the losers. (Az-Zumar [39] : 65)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
സംശയമില്ല; നിനക്കും നിനക്കു മുമ്പുള്ളവര്ക്കും ബോധനമായി നല്‍കിയതിതാണ്: 'നീ അല്ലാഹുവില്‍ പങ്കുചേര്ത്താല് ഉറപ്പായും നിന്റെ പ്രവര്‍ത്തനങ്ങളൊക്കെ പാഴാകും. നീ എല്ലാം നഷ്ടപ്പെട്ടവരില്‍പെടുകയും ചെയ്യും.' (അസ്സുമര്‍ [39] : 65)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
തീര്‍ച്ചയായും നിനക്കും നിന്റെ മുമ്പുള്ളവര്ക്കും സന്ദേശം നല്കപ്പെട്ടിട്ടുള്ളത് ഇതത്രെ: (അല്ലാഹുവിന്) നീ പങ്കാളിയെ ചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും നിന്റെ കര്‍മ്മം നിഷ്ഫലമായിപ്പോകുകയും തീര്‍ച്ചയായും നീ നഷ്ടക്കാരുടെ കൂട്ടത്തില്‍ ആകുകയും ചെയ്യും.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! തീർച്ചയായും താങ്കൾക്കും താങ്കൾക്ക് മുൻപുള്ള ദൂതന്മാർക്കും അല്ലാഹു ഇപ്രകാരം സന്ദേശം നൽകിയിരിക്കുന്നു: നിങ്ങളെങ്ങാനും അല്ലാഹുവിനോടൊപ്പം മറ്റാരെയെങ്കിലും ആരാധിച്ചാൽ നിങ്ങളുടെ സൽകർമ്മങ്ങളുടെ പ്രതിഫലം ഉറപ്പായും നിഷ്ഫലമായിത്തീരും. നിങ്ങളുടെ മതവിശ്വാസം നശിക്കുന്നതിലൂടെ ഇഹലോകത്തും, (അല്ലാഹുവിൻ്റെ) ശിക്ഷയിൽ പ്രവേശിക്കുന്നതിലൂടെ പരലോകത്തും നഷ്ടക്കാരിൽ ഉറപ്പായും നിങ്ങൾ ഉൾപ്പെടുകയും ചെയ്യും.