Is one who is devoutly obedient during periods of the night, prostrating and standing [in prayer], fearing the Hereafter and hoping for the mercy of his Lord, [like one who does not]? Say, "Are those who know equal to those who do not know?" Only they will remember [who are] people of understanding. (Az-Zumar [39] : 9)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അവനെപ്പോലെയാണോ സാഷ്ടാംഗം പ്രണമിച്ചും നിന്ന് പ്രാര്‍ഥിച്ചും രാത്രി കീഴ്വണക്കത്തോടെ കഴിച്ചുകൂട്ടുന്നവന്. പരലോകത്തെ പേടിക്കുന്നവനാണിവന്‍. തന്റെ നാഥന്റെ കാരുണ്യം കൊതിക്കുന്നവനും. അറിവുള്ളവരും ഇല്ലാത്തവരും ഒരുപോലെയാണോ? വിചാരശീലര്‍ മാത്രമേ ആലോചിച്ചറിയുന്നുള്ളൂ. (അസ്സുമര്‍ [39] : 9)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അതല്ല, പരലോകത്തെപ്പറ്റി ജാഗ്രത പുലര്‍ത്തുകയും, തന്റെ രക്ഷിതാവിന്റെ കാരുണ്യം ആശിക്കുകയും ചെയ്തു കൊണ്ട് സാഷ്ടാംഗം ചെയ്തും, നിന്നു പ്രാര്‍ത്ഥിച്ചും രാത്രി സമയങ്ങളില്‍ കീഴ്വണക്കം ചെയ്യുന്നവനോ (അതല്ല സത്യനിഷേധിയോ ഉത്തമന്?) പറയുക: അറിവുള്ളവരും അറിവില്ലാത്തവരും സമമാകുമോ? ബുദ്ധിമാന്മാര് മാത്രമേ ആലോചിച്ചു മനസ്സിലാക്കുകയുള്ളൂ.
2 Mokhtasar Malayalam
അല്ലാഹുവിനെ അനുസരിക്കുകയും, രാത്രി സമയങ്ങൾ തൻ്റെ രക്ഷിതാവിന് സാഷ്ടാംഗം ചെയ്തും അവന് വേണ്ടി നിന്നു നിസ്കരിച്ചും ചെലവഴിക്കുന്ന, പരലോക ശിക്ഷയെ ഭയക്കുകയും, തൻ്റെ രക്ഷിതാവിൻ്റെ കാരുണ്യത്തിൽ പ്രതീക്ഷ വെക്കുകയും ചെയ്യുന്നവനോ നല്ലവൻ? അതല്ല, പ്രയാസഘട്ടങ്ങളിൽ അല്ലാഹുവിനെ ആരാധിക്കുകയും, സന്തോഷവേളകളിൽ അല്ലാഹുവിനെ നിഷേധിക്കുകയും അവന് പങ്കാളികളെ നിശ്ചയിക്കുകയും ചെയ്യുന്ന ആ നിഷേധിയോ നല്ലവൻ?! അല്ലാഹുവിൻ്റെ റസൂലേ! പറയുക: അല്ലാഹുവിനെ അറിയുകയും, അതിലൂടെ തങ്ങളുടെ മേൽ അല്ലാഹു എന്തെല്ലാമാണ് നിർബന്ധമാക്കിയിട്ടുള്ളതെന്ന് മനസ്സിലാക്കിയവരും, ഇത്തരം കാര്യങ്ങളൊന്നും അറിയാത്തവരും സമമാകുമോ?! ശരിയായ ബുദ്ധിയുള്ളവർക്ക് മാത്രമേ ഈ രണ്ട് വിഭാഗങ്ങളും തമ്മിലുള്ള വേർതിരിവ് മനസ്സിലാകുകയുള്ളൂ.