O you who have believed, obey Allah and obey the Messenger and those in authority among you. And if you disagree over anything, refer it to Allah and the Messenger, if you should believe in Allah and the Last Day. That is the best [way] and best in result. (An-Nisa [4] : 59)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
വിശ്വസിച്ചവരേ, അല്ലാഹുവെ അനുസരിക്കുക. ദൈവദൂതനെയും നിങ്ങളില്‍നിന്നുള്ള കൈകാര്യ കര്ത്താക്കളെയും അനുസരിക്കുക. ഏതെങ്കിലും കാര്യത്തില്‍ നിങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായാല്‍ അത് അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരെങ്കില്‍ ഇതാണ് ഏറ്റം നല്ലത്. മെച്ചപ്പെട്ട ഫലത്തിനും ഇതാണ് ഉത്തമം. (അന്നിസാഅ് [4] : 59)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്റെ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്.) അതാണ് ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും.
2 Mokhtasar Malayalam
അല്ലാഹുവിൽ വിശ്വസിക്കുകയും, അവൻ്റെ റസൂലിനെ പിൻപറ്റുകയും ചെയ്തവരേ! നിങ്ങൾ അല്ലാഹുവിനെ അനുസരിക്കുക. അവൻ്റെ റസൂലിനെയും അനുസരിക്കുക. (അല്ലാഹുവും റസൂലും) കൽപ്പിച്ചത് പ്രാവർത്തികമാക്കി കൊണ്ടും, (അല്ലാഹുവും റസൂലും) വിലക്കിയത് ഉപേക്ഷിച്ചു കൊണ്ടുമാണ് അത് ചെയ്യേണ്ടത്. തിന്മ പ്രവർത്തിക്കാൻ കൽപ്പിക്കാത്തിടത്തോളം നിങ്ങളുടെ ഭരണാധികാരികളെയും നിങ്ങൾ അനുസരിക്കുക. ഏതെങ്കിലും കാര്യത്തിൽ നിങ്ങൾ അഭിപ്രായവ്യത്യാസത്തിലായാൽ അല്ലാഹുവിൻ്റെ ഖുർആനിലേക്കും, നബി (ﷺ) യുടെ സുന്നത്തിലേക്കും ആ വിഷയം നിങ്ങൾ മടക്കുക. നിങ്ങൾ അല്ലാഹുവിലും പരലോകത്തിലും വിശ്വസിക്കുന്നുണ്ടെങ്കിൽ (അപ്രകാരം ചെയ്യൂ). അപ്രകാരം ഖുർആനിലേക്കും സുന്നത്തിലേക്കും മടങ്ങുന്നതാണ് അഭിപ്രായവ്യത്യാസത്തിൽ തുടരുകയും, ബുദ്ധിപരമായ ന്യായങ്ങൾ പറയുകയും ചെയ്യുന്നതിനെക്കാൾ ഉത്തമമായിട്ടുള്ളതും, നിങ്ങൾക്ക് നല്ല പര്യവസാനം നൽകുന്നതും.