يٰٓاَيُّهَا النَّاسُ اتَّقُوْا رَبَّكُمُ الَّذِيْ خَلَقَكُمْ مِّنْ نَّفْسٍ وَّاحِدَةٍ وَّخَلَقَ مِنْهَا زَوْجَهَا وَبَثَّ مِنْهُمَا رِجَالًا كَثِيْرًا وَّنِسَاۤءً ۚ وَاتَّقُوا اللّٰهَ الَّذِيْ تَسَاۤءَلُوْنَ بِهٖ وَالْاَرْحَامَ ۗ اِنَّ اللّٰهَ كَانَ عَلَيْكُمْ رَقِيْبًا ( النساء: ١ )
ജനങ്ങളേ, നിങ്ങളുടെ നാഥനെ സൂക്ഷിക്കുക. ഒരൊറ്റ സത്തയില്നിന്ന് നിങ്ങളെ സൃഷ്ടിച്ചവനാണവന്. അതില്നിന്നുതന്നെ അതിന്റെ ഇണയെ സൃഷ്ടിച്ചു. അവ രണ്ടില് നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും അവന് വ്യാപിപ്പിച്ചു. ഏതൊരു അല്ലാഹുവിന്റെ പേരിലാണോ നിങ്ങള് അന്യോന്യം അവകാശങ്ങള് ചോദിക്കുന്നത് അവനെ സൂക്ഷിക്കുക; കുടുംബബന്ധങ്ങളെയും. തീര്ച്ചയായും അല്ലാഹു നിങ്ങളെ സദാ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നവനാണ്.
وَاٰتُوا الْيَتٰمٰىٓ اَمْوَالَهُمْ وَلَا تَتَبَدَّلُوا الْخَبِيْثَ بِالطَّيِّبِ ۖ وَلَا تَأْكُلُوْٓا اَمْوَالَهُمْ اِلٰٓى اَمْوَالِكُمْ ۗ اِنَّهٗ كَانَ حُوْبًا كَبِيْرًا ( النساء: ٢ )
അനാഥകളുടെ സ്വത്ത് നിങ്ങള്അവര്ക്കു വിട്ടുകൊടുക്കുക. നല്ല സമ്പത്തിനെ ചീത്തയാക്കി മാറ്റരുത്. അവരുടെ സ്വത്തും നിങ്ങളുടെ സ്വത്തും കൂട്ടിക്കലര്ത്തി തിന്നരുത്. സംശയം വേണ്ട; കൊടും പാപമാണത്.
وَاِنْ خِفْتُمْ اَلَّا تُقْسِطُوْا فِى الْيَتٰمٰى فَانْكِحُوْا مَا طَابَ لَكُمْ مِّنَ النِّسَاۤءِ مَثْنٰى وَثُلٰثَ وَرُبٰعَ ۚ فَاِنْ خِفْتُمْ اَلَّا تَعْدِلُوْا فَوَاحِدَةً اَوْ مَا مَلَكَتْ اَيْمَانُكُمْ ۗ ذٰلِكَ اَدْنٰٓى اَلَّا تَعُوْلُوْاۗ ( النساء: ٣ )
അനാഥകളുടെ കാര്യത്തില് നീതിപാലിക്കാനാവില്ലെന്ന് നിങ്ങളാശങ്കിക്കുന്നുവെങ്കില് നിങ്ങള്ക്കിഷ്ടപ്പെട്ട സ്ത്രീകളില്നിന്ന് രണ്ടോ മൂന്നോ നാലോ പേരെ വിവാഹം ചെയ്യുക. എന്നാല് അവര്ക്കിടയില് നീതി പാലിക്കാനാവില്ലെന്ന് ആശങ്കിക്കുന്നുവെങ്കില് ഒരൊറ്റ സ്ത്രീയെ മാത്രമേ വിവാഹം ചെയ്യാവൂ. അല്ലെങ്കില് നിങ്ങളുടെ അധീനതയിലുള്ളവരെ ഭാര്യമാരാക്കുക. നിങ്ങള് പരിധി ലംഘിക്കുന്നവരാവാതിരിക്കാന് അതാണ് ഏറ്റം നല്ലത്.
وَاٰتُوا النِّسَاۤءَ صَدُقٰتِهِنَّ نِحْلَةً ۗ فَاِنْ طِبْنَ لَكُمْ عَنْ شَيْءٍ مِّنْهُ نَفْسًا فَكُلُوْهُ هَنِيْۤـًٔا مَّرِيْۤـًٔا ( النساء: ٤ )
സ്ത്രീകള്ക്ക് അവരുടെ വിവാഹമൂല്യം തികഞ്ഞ തൃപ്തിയോടെ നല്കുക. അതില് നിന്നെന്തെങ്കിലും അവര് നല്ല മനസ്സോടെ വിട്ടുതരികയാണെങ്കില് നിങ്ങളത് സന്തോഷത്തോടെ സുഖമായി തിന്നുകൊള്ളുക.
وَلَا تُؤْتُوا السُّفَهَاۤءَ اَمْوَالَكُمُ الَّتِيْ جَعَلَ اللّٰهُ لَكُمْ قِيٰمًا وَّارْزُقُوْهُمْ فِيْهَا وَاكْسُوْهُمْ وَقُوْلُوْا لَهُمْ قَوْلًا مَّعْرُوْفًا ( النساء: ٥ )
അല്ലാഹു നിങ്ങളുടെ നിലനില്പ്പിന് ആധാരമായി നിശ്ചയിച്ച സമ്പത്ത് കാര്യവിചാരമില്ലാത്തവര്ക്ക് നിങ്ങള് കൈവിട്ടുകൊടുക്കരുത്. എന്നാല് അതില്നിന്ന് അവര്ക്ക് നിങ്ങള് ഉണ്ണാനും ഉടുക്കാനും കൊടുക്കുക. അവരോട് നല്ല വാക്കു പറയുകയും ചെയ്യുക.
وَابْتَلُوا الْيَتٰمٰى حَتّٰىٓ اِذَا بَلَغُوا النِّكَاحَۚ فَاِنْ اٰنَسْتُمْ مِّنْهُمْ رُشْدًا فَادْفَعُوْٓا اِلَيْهِمْ اَمْوَالَهُمْ ۚ وَلَا تَأْكُلُوْهَآ اِسْرَافًا وَّبِدَارًا اَنْ يَّكْبَرُوْا ۗ وَمَنْ كَانَ غَنِيًّا فَلْيَسْتَعْفِفْ ۚ وَمَنْ كَانَ فَقِيْرًا فَلْيَأْكُلْ بِالْمَعْرُوْفِ ۗ فَاِذَا دَفَعْتُمْ اِلَيْهِمْ اَمْوَالَهُمْ فَاَشْهِدُوْا عَلَيْهِمْ ۗ وَكَفٰى بِاللّٰهِ حَسِيْبًا ( النساء: ٦ )
വിവാഹ പ്രായമാകുംവരെ അനാഥകളെ, അവര് പക്വത പ്രാപിച്ചോ എന്ന് നിങ്ങള് പരീക്ഷിച്ചുകൊണ്ടിരിക്കുക. അങ്ങനെ അവര് കാര്യപ്രാപ്തി കൈവരിച്ചതായി കണ്ടാല് അവരുടെ സ്വത്ത് അവര്ക്കു വിട്ടുകൊടുക്കുക. അവര് വളര്ന്നുവലുതാവുകയാണല്ലോ എന്ന് കരുതി അവരുടെ ധനം ധൂര്ത്തടിച്ച് ധൃതിയില് തിന്നുതീര്ക്കരുത്. സ്വത്ത് കൈകാര്യം ചെയ്യുന്നവന് സമ്പന്നനാണെങ്കില് അനാഥകളുടെ സ്വത്തില്നിന്ന് ഒന്നും എടുക്കാതെ മാന്യത കാണിക്കണം. ദരിദ്രനാണെങ്കില് ന്യായമായതെടുത്ത് ആഹരിക്കാവുന്നതാണ്. സ്വത്ത് അവരെ തിരിച്ചേല്പിക്കുമ്പോള് നിങ്ങളതിന് സാക്ഷിനിര്ത്തണം. കണക്കുനോക്കാന് അല്ലാഹുതന്നെ മതി.
لِلرِّجَالِ نَصِيْبٌ مِّمَّا تَرَكَ الْوَالِدٰنِ وَالْاَقْرَبُوْنَۖ وَلِلنِّسَاۤءِ نَصِيْبٌ مِّمَّا تَرَكَ الْوَالِدٰنِ وَالْاَقْرَبُوْنَ مِمَّا قَلَّ مِنْهُ اَوْ كَثُرَ ۗ نَصِيْبًا مَّفْرُوْضًا ( النساء: ٧ )
മാതാപിതാക്കളും ഉറ്റബന്ധുക്കളും വിട്ടേച്ചുപോയ സ്വത്തില് പുരുഷന്മാര്ക്ക് വിഹിതമുണ്ട്. മാതാപിതാക്കളും ഉറ്റബന്ധുക്കളും വിട്ടേച്ചുപോയ സ്വത്തില് സ്ത്രീകള്ക്കും വിഹിതമുണ്ട്. സ്വത്ത് കുറവായാലും കൂടുതലായാലും ശരി. ഈ വിഹിതം അല്ലാഹു നിശ്ചയിച്ചതാണ്.
وَاِذَا حَضَرَ الْقِسْمَةَ اُولُوا الْقُرْبٰى وَالْيَتٰمٰى وَالْمَسٰكِيْنُ فَارْزُقُوْهُمْ مِّنْهُ وَقُوْلُوْا لَهُمْ قَوْلًا مَّعْرُوْفًا ( النساء: ٨ )
ഓഹരിവെക്കുമ്പോള് ബന്ധുക്കളും അനാഥരും ദരിദ്രരും അവിടെ വന്നിട്ടുണ്ടെങ്കില് അതില്നിന്ന് അവര്ക്കും എന്തെങ്കിലും കൊടുക്കുക. അവരോട് നല്ല വാക്ക് പറയുകയും ചെയ്യുക.
وَلْيَخْشَ الَّذِيْنَ لَوْ تَرَكُوْا مِنْ خَلْفِهِمْ ذُرِّيَّةً ضِعٰفًا خَافُوْا عَلَيْهِمْۖ فَلْيَتَّقُوا اللّٰهَ وَلْيَقُوْلُوْا قَوْلًا سَدِيْدًا ( النساء: ٩ )
തങ്ങള്ക്കു പിറകെ ദുര്ബലരായ മക്കളെ വിട്ടേച്ചുപോകുന്നവര് അവരെയോര്ത്ത് ആശങ്കിക്കുന്നതുപോലെ മറ്റുള്ളവരുടെ കാര്യത്തിലും അവര് ആശങ്കയുള്ളവരാകട്ടെ. അങ്ങനെ അവര് അല്ലാഹുവെ സൂക്ഷിക്കുകയും നല്ല വാക്ക് പറയുകയും ചെയ്യട്ടെ.
اِنَّ الَّذِيْنَ يَأْكُلُوْنَ اَمْوَالَ الْيَتٰمٰى ظُلْمًا اِنَّمَا يَأْكُلُوْنَ فِيْ بُطُوْنِهِمْ نَارًا ۗ وَسَيَصْلَوْنَ سَعِيْرًا ࣖ ( النساء: ١٠ )
അനാഥകളുടെ ധനം അന്യായമായി ആഹരിക്കുന്നവര് അവരുടെ വയറുകളില് തിന്നുനിറക്കുന്നത് തീയാണ്. സംശയം വേണ്ട; അവര് നരകത്തീയില് കത്തിയെരിയും.
القرآن الكريم: | النساء |
---|---|
Ayah Sajadat (سجدة): | - |
സൂറത്തുല് (latin): | An-Nisa' |
സൂറത്തുല്: | 4 |
ആയത്ത് എണ്ണം: | 176 |
ആകെ വാക്കുകൾ: | 3054 |
ആകെ പ്രതീകങ്ങൾ: | 6030 |
Number of Rukūʿs: | 24 |
Revelation Location: | സിവിൽ |
Revelation Order: | 92 |
ആരംഭിക്കുന്നത്: | 493 |