Those who believe fight in the cause of Allah, and those who disbelieve fight in the cause of Taghut. So fight against the allies of Satan. Indeed, the plot of Satan has ever been weak. (An-Nisa [4] : 76)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
സത്യവിശ്വാസികള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. സത്യനിഷേധികള്‍ വ്യാജദൈവങ്ങളുടെ മാര്‍ഗത്തിലാണ് യുദ്ധം ചെയ്യുന്നത്. അതിനാല്‍ നിങ്ങള്‍ പിശാചിന്റെ കൂട്ടാളികളോട് പടവെട്ടുക. പിശാചിന്റെ തന്ത്രം നന്നെ ദുര്‍ബലം തന്നെ; തീര്‍ച്ച. (അന്നിസാഅ് [4] : 76)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
വിശ്വാസികള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. സത്യനിഷേധികളാകട്ടെ, ദുര്‍മൂര്‍ത്തികളുടെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. അതിനാല്‍ പിശാചിന്റെ മിത്രങ്ങളുമായി നിങ്ങള്‍ യുദ്ധത്തില്‍ ഏര്‍പെടുക. തീര്‍ച്ചയായും പിശാചിന്റെ കുതന്ത്രം ദുര്‍ബലമാകുന്നു.
2 Mokhtasar Malayalam
യഥാർത്ഥ വിശ്വാസികൾ അല്ലാഹുവിൻ്റെ മാർഗത്തിൽ അവൻ്റെ വചനം ഉന്നതമാകുന്നതിനായി യുദ്ധം ചെയ്യുന്നു. (അല്ലാഹുവിനെ) നിഷേധിച്ചവർ അവരുടെ ആരാധ്യവസ്തുക്കളുടെ മാർഗത്തിലത്രെ യുദ്ധം ചെയ്യുന്നത്. അതിനാൽ നിങ്ങൾ പിശാചിൻ്റെ സഹായികളോട് യുദ്ധം ചെയ്യുക. നിങ്ങൾ അവരോട് യുദ്ധം ചെയ്യുകയാണെങ്കിൽ നിങ്ങൾ തന്നെയാണ് അവരെ വിജയിച്ചടക്കുക. കാരണം പിശാചിൻ്റെ മുന്നൊരുക്കങ്ങൾ തീർത്തും ദുർബലമാകുന്നു; അല്ലാഹുവിൽ ഭരമേൽപ്പിച്ചവരെ അത് ഉപദ്രവമേൽപ്പിക്കുകയില്ല.