Indeed, those who dispute concerning the signs of Allah without [any] evidence having come to them – there is not within their breasts except pride, [the extent of] which they cannot reach. So seek refuge in Allah. Indeed, it is He who is the Hearing, the Seeing. (Ghafir [40] : 56)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ഒരു തെളിവുമില്ലാതെ അല്ലാഹുവിന്റെ വചനങ്ങളെപ്പറ്റി തര്‍ക്കിക്കുന്നതാരോ, ഉറപ്പായും അവരുടെ ഹൃദയങ്ങളില്‍ അഹങ്കാരം മാത്രമേയുള്ളൂ. എന്നാല്‍ അവര്‍ക്കാര്‍ക്കും ഉയരങ്ങളിലെത്താനാവില്ല. അതിനാല്‍ നീ അല്ലാഹുവോട് രക്ഷതേടുക. അവന് എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്. (ഗാഫിര് [40] : 56)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
തങ്ങള്‍ക്ക് യാതൊരു പ്രമാണവും വന്നുകിട്ടാതെ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെപ്പറ്റി തര്‍ക്കിക്കുന്നതാരോ അവരുടെ ഹൃദയങ്ങളില്‍ തീര്‍ച്ചയായും അഹങ്കാരം മാത്രമേയുള്ളൂ. അവര്‍ അവിടെ എത്തുന്നതേ അല്ല.[1] അതുകൊണ്ട് നീ അല്ലാഹുവോട് കാവൽ തേടുക. തീര്‍ച്ചയായും അവനാണ് എല്ലാം കേള്‍ക്കുന്നവനും കാണുന്നവനും.
[1] അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുന്നവര്‍ ആ നിഷേധം കൊണ്ട് ലക്ഷ്യമാക്കുന്നതെന്തായാലും അവര്‍ക്ക് ആ ലക്ഷ്യം പ്രാപിക്കാനാവില്ലെന്നര്‍ഥം.
2 Mokhtasar Malayalam
തീർച്ചയായും അല്ലാഹുവിൻറെ ദൃഷ്ടാന്തങ്ങളെ തകർക്കാൻ ശ്രമിച്ചു കൊണ്ട്, -അല്ലാഹുവിൽ നിന്ന് വന്നെത്തിയ- ഒരു തെളിവോ പ്രമാണമോ ഇല്ലാതെ അതിൽ തർക്കത്തിൽ ഏർപ്പെടുന്നവർ; അവരെ അതിന് പ്രേരിപ്പിക്കുന്നത് സത്യത്തിന് മേൽ ഔന്നത്യവും അഹങ്കാരവും നടിക്കണമെന്ന ചിന്തയല്ലാതെ മറ്റൊന്നുമല്ല. അവർ ഉദ്ദേശിക്കുന്ന ആ ഔന്നത്യം ഒരിക്കലും അവർക്ക് നേടിയെടുക്കാൻ കഴിയില്ല. അതിനാൽ -അല്ലാഹുവിൻറെ റസൂലേ!- താങ്കൾ അല്ലാഹുവിൻറെ മേൽ ഭരമേൽപ്പിക്കുക! തീർച്ചയായും അവൻ തൻറെ ദാസന്മാരുടെ വാക്കുകൾ നന്നായി കേൾക്കുന്നവനും (സമീഅ്), അവരുടെ പ്രവർത്തനങ്ങൾ നന്നായി കണ്ടറിയുന്നവനും (ബസ്വീർ) ആകുന്നു. അതിലൊന്നും അവൻറെ പക്കൽ നിന്ന് നഷ്ടപ്പെട്ടു പോവുകയില്ല. അവക്കെല്ലാമുള്ള പ്രതിഫലം അവൻ അവർക്ക് നൽകുന്നതുമാണ്.