It is Allah who made for you the earth a place of settlement and the sky a structure [i.e., ceiling] and formed you and perfected your forms and provided you with good things. That is Allah, your Lord; then blessed is Allah, Lord of the worlds. (Ghafir [40] : 64)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അല്ലാഹു തന്നെയാണ് നിങ്ങള്‍ക്കു ഭൂമിയെ പാര്‍ക്കാന്‍ പറ്റിയതാക്കിയത്. മാനത്തെ മേല്‍പ്പുരയാക്കിയതും അവന് തന്നെ. അവന് നിങ്ങള്‍ക്കു രൂപമേകി. ആ രൂപത്തെ ഏറെ മികവുറ്റതാക്കി. വിശിഷ്ട വസ്തുക്കളില്‍നിന്ന് നിങ്ങള്‍ക്ക് അന്നം തന്നു. ആ അല്ലാഹു തന്നെയാണ് നിങ്ങളുടെ നാഥന്. പ്രപഞ്ചനാഥനായ അല്ലാഹു അനുഗ്രഹപൂര്‍ണന്‍ തന്നെ. (ഗാഫിര് [40] : 64)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അല്ലാഹുവാകുന്നു നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ വാസസ്ഥലവും ആകാശത്തെ മേല്പുരയും ആക്കിയവന്. അവന് നിങ്ങളെ രൂപപ്പെടുത്തുകയും ചെയ്തു. അങ്ങനെ അവന് നിങ്ങളുടെ രൂപങ്ങള്‍ മികച്ചതാക്കി. വിശിഷ്ട വസ്തുക്കളില്‍ നിന്ന് അവന് നിങ്ങള്‍ക്ക് ഉപജീവനം നല്‍കുകയും ചെയ്തു. അവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അപ്പോള്‍ ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹു അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു.
2 Mokhtasar Malayalam
ജനങ്ങളേ! അല്ലാഹുവാകുന്നു ഭൂമിയെ നിങ്ങൾക്ക് വസിക്കാൻ കഴിയുന്ന വണ്ണം ഒരുക്കി നൽകിയതും, ആകാശത്തെ ഉറച്ചു നിൽക്കുന്ന മേൽക്കൂരയായി നിങ്ങൾക്ക് മുകളിൽ -താഴെ വീഴാതെ- നിർത്തിയതും. നിങ്ങളുടെ മാതാക്കളുടെ ഗർഭപാത്രങ്ങളിൽ അവൻ നിങ്ങളെ രൂപപ്പെടുത്തുകയും ചെയ്തു. അങ്ങനെ നിങ്ങളുടെ രൂപങ്ങൾ അവൻ നല്ലതാക്കി. ഭക്ഷ്യവിഭവങ്ങളിൽ അനുവദനീയവും വിശിഷ്ടവുമായത് നിങ്ങൾക്കവൻ ഉപജീവനമായി നൽകി. ഈ അനുഗ്രഹങ്ങളെല്ലാം നിങ്ങൾക്ക് നൽകിയവൻ; അവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അപ്പോൾ എല്ലാ സൃഷ്ടികളുടെയും രക്ഷിതാവായ അല്ലാഹു അനുഗ്രഹപൂർണ്ണനായിരിക്കുന്നു. അവനല്ലാതെ മറ്റൊരു രക്ഷിതാവും അവർക്കില്ല.