Huwal lazee khalaqakum min turaabin summa min nutfatin summa min 'alaqatin summa yukhrijukum tiflan summa litablughooo ashuddakum summa litakoonoo shuyookhaa; wa minkum mai yutawaffaa min qablu wa litablughooo ajalam musam manw-wa la'allakum ta'qiloon (Ghāfir 40:67)
It is He who created you from dust, then from a sperm-drop, then from a clinging clot; then He brings you out as a child; then [He develops you] that you reach your [time of] maturity, then [further] that you become elders. And among you is he who is taken in death before [that], so that you reach a specified term; and perhaps you will use reason. (Ghafir [40] : 67)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അവനാണ് നിങ്ങളെ മണ്ണില്‍ നിന്ന് സൃഷ്ടിച്ചത്. പിന്നെ ബീജകണത്തില്‍ നിന്ന്. പിന്നീട് ഭ്രൂണത്തില്‍നിന്നും. തുടര്‍ന്ന് ശിശുവായി അവന് നിങ്ങളെ പുറത്തുകൊണ്ടുവരുന്നു. അതിനുശേഷം നിങ്ങള്‍ കരുത്തുനേടാനാണിത്. അവസാനം നിങ്ങള്‍ വൃദ്ധരായിത്തീരാനും. നിങ്ങളില്‍ ചിലര്‍ നേരത്തെ തന്നെ മരണമടയുന്നു. നിങ്ങള്‍ക്കു നിശ്ചയിക്കപ്പെട്ട അവധിയിലെത്താനുമാണിത്. ഒരുവേള നിങ്ങള്‍ ചിന്തിച്ച് മനസ്സിലാക്കിയെങ്കിലോ. (ഗാഫിര് [40] : 67)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
മണ്ണില്‍ നിന്നും, പിന്നെ ബീജകണത്തില്‍ നിന്നും, പിന്നെ ഭ്രൂണത്തില്‍ നിന്നും നിങ്ങളെ സൃഷ്ടിച്ചത് അവനാകുന്നു. പിന്നീട് ഒരു ശിശുവായി നിങ്ങളെ അവന് പുറത്തു കൊണ്ടുവരുന്നു. പിന്നീട് നിങ്ങള്‍ നിങ്ങളുടെ പൂര്‍ണ്ണശക്തി പ്രാപിക്കുവാനും പിന്നീട് നിങ്ങള്‍ വൃദ്ധരായിത്തീരുവാനും വേണ്ടി. നിങ്ങളില്‍ ചിലര്‍ മുമ്പേതന്നെ മരണമടയുന്നു. നിര്‍ണിതമായ ഒരു അവധിയില്‍ നിങ്ങള്‍ എത്തിച്ചേരുവാനും നിങ്ങള്‍ ഒരു വേള ചിന്തിക്കുന്നതിനും വേണ്ടി.
2 Mokhtasar Malayalam
അവനാകുന്നു നിങ്ങളുടെ (ആദ്യ)പിതാവ് ആദമിനെ മണ്ണിൽ നിന്ന് സൃഷ്ടിച്ചത്. പിന്നെ അവൻ നിങ്ങളുടെ സൃഷ്ടിപ്പ് ബീജകണത്തിൽ നിന്നും, ശേഷം കട്ടപിടിച്ച രക്തമായ ഭ്രൂണത്തിൽ നിന്നുമായി നിശ്ചയിച്ചു. പിന്നെ, അതിന് ശേഷം നിങ്ങളുടെ മാതാക്കളുടെ ഗർഭപാത്രങ്ങളിൽ നിന്ന് ചെറിയ കുഞ്ഞുങ്ങളായി അവൻ നിങ്ങളെ പുറത്തു കൊണ്ടു വരുന്നു. ശേഷം നിങ്ങൾ ശാരീരികമായ പൂർണ്ണ ശക്തിയിൽ എത്തിച്ചേരുന്നു. അതിന് ശേഷം നിങ്ങൾക്ക് വയസാവുകയും നിങ്ങൾ വൃദ്ധരായി തീരുകയും ചെയ്യുന്നു. വാർദ്ധക്യം എത്തുന്നതിന് മുൻപ് മരിക്കുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്. അല്ലാഹുവിൻ്റെ അറിവിൽ നിർണ്ണയിക്കപ്പെട്ട ഒരു അവധി വരെ അങ്ങനെ നിങ്ങൾ എത്തുന്നു; അതിൽ എന്തെങ്കിലും കൂടുകയോ കുറയുകയോ ചെയ്യില്ല. അല്ലാഹുവിൻ്റെ ശക്തിയുടെയും ഏകത്വത്തിൻ്റെയും തെളിവുകളും പ്രമാണങ്ങളുമായ ഈ കാര്യങ്ങളെ കുറിച്ച് ഒരു വേള നിങ്ങൾ ചിന്തിച്ചേക്കാമല്ലോ?!