So We sent upon them a screaming wind during days of misfortune to make them taste the punishment of disgrace in the worldly life; but the punishment of the Hereafter is more disgracing, and they will not be helped. (Fussilat [41] : 16)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അവസാനം നാം ദുരിതം നിറഞ്ഞ നാളുകളില്‍ അവരുടെ നേരെ അത്യുഗ്രമായ കൊടുങ്കാറ്റയച്ചു. ഐഹികജീവിതത്തില്‍ തന്നെ അവരെ അപമാനകരമായ ശിക്ഷ ആസ്വദിപ്പിക്കാനായിരുന്നു അത്. പരലോകശിക്ഷ ഇതിനെക്കാള്‍ എത്രയോ കൂടുതല്‍ അപമാനകരമാണ്. അവര്‍ക്കെങ്ങുനിന്നും ഒരു സഹായവും കിട്ടുകയില്ല. (ഹാമീം അസ്സജദ [41] : 16)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അങ്ങനെ ദുരിതം പിടിച്ച ഏതാനും ദിവസങ്ങളില്‍ അവരുടെ നേര്‍ക്ക് ഉഗ്രമായ ഒരു ശീതക്കാറ്റ് നാം അയച്ചു. ഐഹികജീവിതത്തില്‍ അവര്‍ക്ക് അപമാനകരമായ ശിക്ഷ നാം ആസ്വദിപ്പിക്കാന്‍ വേണ്ടിയത്രെ അത്. എന്നാല്‍ പരലോകത്തിലെ ശിക്ഷയാണ് ഏറ്റവും അപമാനകരം. അവര്‍ക്ക് സഹായമൊന്നും നല്‍കപ്പെടുകയുമില്ല.
2 Mokhtasar Malayalam
അവരുടെ മേൽ ബാധിച്ച ശിക്ഷയുടെ ശകുനം നിറഞ്ഞ ദിവസങ്ങളിൽ, അസഹനീയമായ ശബ്ദത്തോടെ അടിച്ചു വീശുന്ന ഒരു കാറ്റ് നാം അവർക്ക് നേരെ അയച്ചു. അപമാനകരവും നിന്ദ്യവുമായ ശിക്ഷ ഐഹിക ജീവിതത്തിൽ തന്നെ അവർക്ക് രുചിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു അത്. എന്നാൽ അവരെ കാത്തിരിക്കുന്ന പരലോക ശിക്ഷയാകട്ടെ;അവരെ ഏറ്റവുംഅപമാനിക്കുന്നതാകുന്നു. അവരെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്തുന്ന ഒരു സഹായിയെയും അവർക്കവിടെ കണ്ടെത്താൻ കഴിയുകയുമില്ല.