And those who disbelieved will [then] say, "Our Lord, show us those who misled us of the jinn and men [so] we may put them under our feet that they will be among the lowest." (Fussilat [41] : 29)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
സത്യനിഷേധികള്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ പിഴപ്പിച്ചവരായ ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നുമുള്ള രണ്ടുവിഭാഗത്തെ നീ ഞങ്ങള്‍ക്ക് കാണിച്ചുതരേണമേ. അവര്‍ അധമന്മാരുടെ കൂട്ടത്തിലാകത്തക്കവണ്ണം ഞങ്ങള്‍ അവരെ ഞങ്ങളുടെ പാദങ്ങള്‍ക്ക് ചുവട്ടിലിട്ട് ചവിട്ടട്ടെ.
2 Mokhtasar Malayalam
അല്ലാഹുവിനെ നിഷേധിക്കുകയും, അവൻ്റെ ദൂതരെ കളവാക്കുകയും ചെയ്തവർ പറയും: ഞങ്ങളുടെ രക്ഷിതാവേ! ജിന്നുകളിൽ നിന്നും മനുഷ്യരിൽ നിന്നും ഞങ്ങളെ വഴികേടിലാക്കിയവരെ നീ ഞങ്ങൾക്ക് കാണിച്ചു തരൂ! നിഷേധത്തിൻ്റെ വഴിതുറക്കുകയും, അതിലേക്ക് ക്ഷണിക്കുകയും ചെയ്ത ഇബ്'ലീസും, (മനുഷ്യർക്കിടയിൽ) രക്തച്ചൊരിച്ചിലിന് തുടക്കം കുറിച്ച, ആദമിൻ്റെ മകനുമാണ് ഉദ്ദേശം. അവരെ രണ്ടിനെയും ഞങ്ങളുടെ കാലുകൾക്ക് താഴെയിട്ട് ചവിട്ടി താഴ്ത്തട്ടെ; അങ്ങനെ നരകത്തിൽ ഏറ്റവും കഠിന ശിക്ഷ ലഭിക്കുന്നവരിൽ അവർ ഉൾപ്പെടട്ടെ.