Skip to main content

وَمَنْ اَحْسَنُ قَوْلًا مِّمَّنْ دَعَآ اِلَى اللّٰهِ وَعَمِلَ صَالِحًا وَّقَالَ اِنَّنِيْ مِنَ الْمُسْلِمِيْنَ   ( فصلت: ٣٣ )

waman
وَمَنْ
And who
ആരാണ്
aḥsanu
أَحْسَنُ
(is) better
അധികം നല്ലവൻ
qawlan
قَوْلًا
(in) speech
വാക്കു, വാക്കിൽ
mimman daʿā
مِّمَّن دَعَآ
than (one) who invites
വിളിച്ച (ക്ഷണിച്ച) വനെക്കാൾ
ilā l-lahi
إِلَى ٱللَّهِ
to Allah
അല്ലാഹുവിലേക്ക്
waʿamila ṣāliḥan
وَعَمِلَ صَٰلِحًا
and does righteous (deeds)
സൽക്കർമ്മം (നല്ലതു) പ്രവർത്തിക്കുകയും ചെയ്ത
waqāla
وَقَالَ
and says
പറയുകയും ചെയ്തു
innanī
إِنَّنِى
"Indeed I am
നിശ്ചയമായും ഞാൻ
mina l-mus'limīna
مِنَ ٱلْمُسْلِمِينَ
of those who submit?"
മുസ്‌ലിംകളിൽപെട്ട(വനാണ്)

Wa man ahsanu qawlam mimman da'aaa ilal laahi wa 'amila saalihanw wa qaala innanee minal muslimeen (Fuṣṣilat 41:33)

English Sahih:

And who is better in speech than one who invites to Allah and does righteousness and says, "Indeed, I am of the Muslims." (Fussilat [41] : 33)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അല്ലാഹുവിങ്കലേക്ക് ക്ഷണിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും 'ഞാന്‍ മുസ്‌ലിംകളില്‍പെട്ടവനാണെ'ന്ന് പ്രഖ്യാപിക്കുകയും ചെയ്തവനേക്കാള്‍ നല്ല വചനം മൊഴിഞ്ഞ ആരുണ്ട്? (ഹാമീം അസ്സജദ [41] : 33)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അല്ലാഹുവിങ്കലേക്ക് ക്ഷണിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും 'തീര്‍ച്ചയായും ഞാന്‍ മുസ്ലിംകളുടെ കൂട്ടത്തിലാകുന്നു' എന്ന് പറയുകയും ചെയ്തവനെക്കാള്‍ വിശിഷ്ടമായ വാക്ക് പറയുന്ന മറ്റാരുണ്ട്‌?[1]

[1] പലതരം പാഴ്‌വാക്കുകള്‍ താല്പര്യപൂര്‍വം പറയുകയും കേള്‍ക്കുകയും ചെയ്യുന്നവര്‍ സത്യവിശ്വാസത്തിന്റെയും ധാര്‍മികജീവിതത്തിന്റെയും പ്രബോധനത്തെ നിന്ദാപൂര്‍വം വീക്ഷിക്കുന്നവരത്രെ. സത്യത്തിന്റെ ശബ്ദത്തെ നിര്‍വീര്യമാക്കാന്‍ തിന്മയുടെ ശക്തികള്‍ നടത്തുന്ന നിരന്തര ശ്രമങ്ങള്‍ക്കിടയിലും സത്യപ്രചാരണവുമായി മുന്നേറാന്‍ സത്യവിശ്വാസിക്ക് ഈ വചനം പ്രചോദനം നല്കുന്നു. അതെ, സത്യപ്രബോധനത്തേക്കാള്‍ ഉത്തമായ മറ്റൊരു വാക്കുമില്ല.