And We had already given Moses the Scripture, but it came under disagreement. And if not for a word [i.e., decree] that preceded from your Lord, it would have been concluded between them. And indeed they are, concerning it [i.e., the Quran], in disquieting doubt. (Fussilat [41] : 45)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
മൂസാക്കും നാം വേദം നല്‍കിയിരുന്നു. അപ്പോള്‍ അതിന്റെ കാര്യത്തിലും ഭിന്നിപ്പുകളുണ്ടായിരുന്നു. നിന്റെ നാഥന്റെ കല്പന നേരത്തെ ഉണ്ടായിട്ടില്ലായിരുന്നുവെങ്കില്‍ അവര്‍ക്കിടയില്‍ ഇപ്പോള്‍ തന്നെ തീര്‍പ്പ് കല്പിക്കപ്പെടുമായിരുന്നു. സംശയമില്ല; അവരിതേപ്പറ്റി സങ്കീര്‍ണമായ സംശയത്തിലാണ്. (ഹാമീം അസ്സജദ [41] : 45)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
മൂസായ്ക്ക് നാം വേദഗ്രന്ഥം നല്കുകയുണ്ടായി. എന്നിട്ട് അതിന്റെ കാര്യത്തിലും അഭിപ്രായവ്യത്യാസമുണ്ടായി. ഒരു വചനം മുമ്പ് തന്നെ നിന്റെ രക്ഷിതാവിന്റെ പക്കല്‍ നിന്ന് ഉണ്ടായിട്ടില്ലായിരുന്നുവെങ്കില്‍ അവര്‍ക്കിടയില്‍ (ഇപ്പോള്‍ തന്നെ) തീര്‍പ്പുകല്‍പിക്കപ്പെടുമായിരുന്നു. തീര്‍ച്ചയായും അവര്‍ ഇതിനെ (ഖുര്‍ആനിനെ) പറ്റി അവിശ്വാസജനകമായ സംശയത്തിലാകുന്നു.
2 Mokhtasar Malayalam
മൂസാക്ക് നാം തൗറാത്ത് നൽകി; അപ്പോൾ അതിൻ്റെ കാര്യത്തിലും അഭിപ്രായവ്യത്യാസം ഉടലെടുത്തു. അവരിൽ ചിലർ അതിൽ വിശ്വസിച്ചുവെങ്കിൽ മറ്റു ചിലർ അതിൽ അവിശ്വസിക്കുകയാണുണ്ടായത്. മനുഷ്യർക്കിടയിൽ അവർ അഭിപ്രായവ്യത്യാസത്തിലായ കാര്യങ്ങളിൽ തീർപ്പു കൽപ്പിക്കപ്പെടുകയും, സത്യവാനും അസത്യവാദിയും വേർതിരിയുന്നതും, സത്യവാന്മാർ ആദരിക്കപ്പെടുന്നതും അസത്യവാദികൾ നിന്ദിക്കപ്പെടുന്നതും അന്ത്യനാളിലായിരിക്കും എന്ന അല്ലാഹുവിൻ്റെ വാഗ്ദാനം മുൻപ് സംഭവിച്ചിട്ടില്ലായിരുന്നെങ്കിൽ, തൗറാത്തിൻ്റെ കാര്യത്തിൽ അഭിപ്രായഭിന്നതയിലായവർക്കിടയിൽ അല്ലാഹു തീർപ്പു കൽപ്പിക്കുമായിരുന്നു. തീർച്ചയായും ഖുർആനിൻ്റെ വിഷയത്തിൽ (ഇസ്ലാമിനെ) നിഷേധിച്ചവർ അവിശ്വാസജനകമായ സംശയത്തിലാകുന്നു.