But if they turn away – then We have not sent you, [O Muhammad], over them as a guardian; upon you is only [the duty of] notification. And indeed, when We let man taste mercy from Us, he rejoices in it; but if evil afflicts him for what his hands have put forth, then indeed, man is ungrateful. (Ash-Shuraa [42] : 48)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അഥവാ, ഇനിയും അവര്‍ പിന്തിരിഞ്ഞുപോവുകയാണെങ്കില്‍, നിന്നെ നാം അവരുടെ സംരക്ഷകനായൊന്നും അയച്ചിട്ടില്ല. നിന്റെ ബാധ്യത സന്ദേശമെത്തിക്കല്‍ മാത്രമാണ്. മനുഷ്യനെ നാം നമ്മുടെ ഭാഗത്തുനിന്നുള്ള അനുഗ്രഹം ആസ്വദിപ്പിച്ചാല്‍ അതിലവന് മതിമറന്നാഹ്ലാദിക്കുന്നു. എന്നാല്‍ തങ്ങളുടെ തന്നെ കൈക്കുറ്റങ്ങള്‍ കാരണമായി വല്ല വിപത്തും വന്നുപെട്ടാലോ, അപ്പോഴേക്കും മനുഷ്യന് പറ്റെ നന്ദികെട്ടവനായിത്തീരുന്നു. (അശ്ശൂറാ [42] : 48)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ഇനി അവര്‍ തിരിഞ്ഞുകളയുകയാണെങ്കില്‍ (നബിയേ,) നിന്നെ നാം അവരുടെ മേല്‍ കാവല്‍ക്കാരനായി അയച്ചിട്ടില്ല. നിന്റെ മേല്‍ പ്രബോധന ബാധ്യത മാത്രമേയുള്ളു. തീര്‍ച്ചയായും നാം മനുഷ്യന് നമ്മുടെ പക്കല്‍ നിന്നുള്ള ഒരു അനുഗ്രഹം ആസ്വദിപ്പിച്ചാല്‍ അതിന്റെ പേരില്‍ അവന് ആഹ്ളാദം കൊള്ളുന്നു. അവരുടെ കൈകള്‍ മുമ്പ് ചെയ്തു വെച്ചതിന്റെ ഫലമായി അവര്‍ക്ക് വല്ല തിന്മയും ബാധിക്കുന്നുവെങ്കിലോ അപ്പോഴതാ മനുഷ്യന് നന്ദികെട്ടവന്‍ തന്നെയാകുന്നു.
2 Mokhtasar Malayalam
നീ അവരോട് കൽപ്പിച്ച കാര്യത്തിൽ നിന്ന് അവർ തിരിഞ്ഞു കളഞ്ഞെങ്കിൽ -അല്ലാഹുവിൻറെ റസൂലേ!- നാം താങ്കളെ അവരുടെ പ്രവർത്തനങ്ങൾ സൂക്ഷിക്കുന്ന കാവൽക്കാരനായി നിയോഗിച്ചിട്ടില്ല. അവർക്ക് എത്തിച്ചു നൽകാൻ കൽപ്പിക്കപ്പെട്ട കാര്യം എത്തിച്ചു നൽകുക എന്നതു മാത്രമേ താങ്കളുടെ മേൽ ബാധ്യതയുള്ളൂ. അവരുടെ വിചാരണ അല്ലാഹുവിൻറെ ബാധ്യതയാണ്. തീർച്ചയായും നാം മനുഷ്യന് നമ്മുടെ പക്കൽ നിന്നുള്ള വല്ല കാരുണ്യവും -സമ്പത്തോ ആരോഗ്യമോ മറ്റോ- അനുഭവിപ്പിച്ചാൽ അവനതിൻറെ പേരിലതാ ആഹ്ളാദിക്കുന്നു. എന്നാൽ മനുഷ്യർക്ക് -അവരുടെ തിന്മകൾ കാരണത്താൽ- അനിഷ്ടകരമായ എന്തെങ്കിലും പരീക്ഷണം ബാധിച്ചാലാകട്ടെ; അല്ലാഹു അവരുടെ മേൽ ചൊരിഞ്ഞ അനുഗ്രഹങ്ങൾ നിഷേധിക്കുകയും, അതിന് നന്ദി പ്രകടിപ്പിക്കാതിരിക്കുകയും, അല്ലാഹുവിൻറെ വിധിയിൽ അക്ഷമ പ്രകടിപ്പിക്കുകയും ചെയ്യുക എന്നതായിരിക്കും അവൻറെ പ്രകൃതം.