To Allah belongs the dominion of the heavens and the earth; He creates what He wills. He gives to whom He wills female [children], and He gives to whom He wills males. (Ash-Shuraa [42] : 49)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ആകാശഭൂമികളുടെ ആധിപത്യം അല്ലാഹുവിനാണ്. അവനിച്ഛിക്കുന്നത് അവന് സൃഷ്ടിക്കുന്നു. അവനിച്ഛിക്കുന്നവര്‍ക്ക് അവന് പെണ്മക്കളെ പ്രദാനം ചെയ്യുന്നു. അവനിച്ഛിക്കുന്നവര്‍ക്ക് ആണ്‍കുട്ടികളെയും സമ്മാനിക്കുന്നു. (അശ്ശൂറാ [42] : 49)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അല്ലാഹുവിന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അവന് ഉദ്ദേശിക്കുന്നത് അവന് സൃഷ്ടിക്കുന്നു. അവന് ഉദ്ദേശിക്കുന്നവര്‍ക്ക് അവന് പെണ്മക്കളെ പ്രദാനം ചെയ്യുന്നു. അവന് ഉദ്ദേശിക്കുന്നവര്‍ക്ക് ആണ്മക്കളെയും പ്രദാനം ചെയ്യുന്നു.
2 Mokhtasar Malayalam
അല്ലാഹുവിനാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അവൻ ഉദ്ദേശിക്കുന്നതു പ്രകാരം പുരുഷനെയും സ്ത്രീയെയും മറ്റുമെല്ലാം അവൻ സൃഷ്ടിക്കുന്നു. അവൻ ഉദ്ദേശിക്കുന്നവർക്ക് ആണ്മക്കളില്ലാതെ അവൻ പെണ്മക്കളെ മാത്രം നൽകുന്നു. അവൻ ഉദ്ദേശിക്കുന്നവർക്ക് പെണ്മക്കളെ നൽകാതെ ആണ്മക്കളെ മാത്രം നൽകുന്നു. അല്ലെങ്കിൽ അവൻ ഉദ്ദേശിക്കുന്നവർക്ക് ആണ്മക്കളെയും പെണ്മക്കളെയും ഒരുമിച്ചു നൽകുന്നു. ഉദ്ദേശിക്കുന്നവരെ അവൻ കുട്ടികളില്ലാത്ത വന്ധ്യരുമാക്കുന്നു. തീർച്ചയായും അവൻ കഴിഞ്ഞതും വരാനിരിക്കുന്നതുമായ എല്ലാ കാര്യങ്ങളും അറിയുന്നവനാകുന്നു. അവൻറെ പരിപൂർണ്ണ അറിവിൻറെയും യുക്തിയുടെയും ഭാഗമാണത്. അവന് യാതൊന്നും അവ്യക്തമാവുകയില്ല. ഒരു കാര്യവും അവന് അസാധ്യവുമല്ല.