وَسْٔـَلْ مَنْ اَرْسَلْنَا مِنْ قَبْلِكَ مِنْ رُّسُلِنَآ ۖ اَجَعَلْنَا مِنْ دُوْنِ الرَّحْمٰنِ اٰلِهَةً يُّعْبَدُوْنَ ࣖ ( الزخرف: ٤٥ )
Was'al man arsalnaa min qablika mir Rusulinaaa aja'alnaa min doonir Rahmaani aalihatany yu badoon (az-Zukhruf 43:45)
English Sahih:
And ask those We sent before you of Our messengers; have We made besides the Most Merciful deities to be worshipped? (Az-Zukhruf [43] : 45)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നിനക്കുമുമ്പ് നാം നിയോഗിച്ച നമ്മുടെ ദൂതന്മാരോട് ചോദിച്ചുനോക്കൂ, പരമകാരുണികനെക്കൂടാതെ പൂജിക്കപ്പെടേണ്ട വല്ല ദൈവങ്ങളെയും നാം നിശ്ചയിച്ചിട്ടുണ്ടോയെന്ന്. (അസ്സുഖ്റുഫ് [43] : 45)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)
നിനക്ക് മുമ്പ് നമ്മുടെ ദൂതന്‍മാരായി നാം അയച്ചവരോട് ചോദിച്ചു നോക്കുക. പരമകാരുണികന് പുറമെ ആരാധിക്കപ്പെടേണ്ട വല്ല ആരാധ്യരെയും നാം നിശ്ചയിച്ചിട്ടുണ്ടോ എന്ന്.[1]
[1] 'പൂര്‍വ പ്രവാചകന്മാരില്‍ വിശ്വസിക്കുന്ന സമുദായങ്ങളോട്, വിശിഷ്യാ, അവരിലെ പണ്ഡിതന്മാരോട് ചോദിക്കൂ' എന്നാണ് ഈ വചനത്തിന്റെ ഉദ്ദേശ്യം എന്ന് മുൻഗാമികളിൽ പലരും വിശദീകരിച്ചിട്ടുണ്ട്. ഇസ്‌റാഅ്-മിഅ്റാജ് രാത്രിയിൽ മുൻഗാമികളായ നബിമാരെ കണ്ടപ്പോൾ അവരോട് നേരിട്ടുതന്നെ ചോദിക്കുകയാണ് ഉദ്ദേശ്യമെന്നും ചിലർ വിശദീകരിച്ചിട്ടുണ്ട്. ഒരു പ്രവാചകനും ഒരു വേദഗ്രന്ഥവും ബഹുദൈവാരാധന പഠിപ്പിച്ചിട്ടില്ലെന്ന് ഈ വചനം സമര്‍ഥിക്കുന്നു.