Have you seen he who has taken as his god his [own] desire, and Allah has sent him astray due to knowledge and has set a seal upon his hearing and his heart and put over his vision a veil? So who will guide him after Allah? Then will you not be reminded? (Al-Jathiyah [45] : 23)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
തന്റെ ദേഹേച്ഛയെ ദൈവമാക്കിയവനെ നീ കണ്ടോ? അല്ലാഹു അവനെ അറിഞ്ഞുകൊണ്ടുതന്നെ വഴികേടിലാക്കിയിരിക്കുന്നു. അവന്റെ കാതിനും മനസ്സിനും മുദ്രവെച്ചിരിക്കുന്നു. കണ്ണുകള്‍ക്ക് മൂടിയിട്ടിരിക്കുന്നു. അപ്പോള്‍ അല്ലാഹുവെ കൂടാതെ അവനെ നേര്‍വഴിയിലാക്കാന്‍ ആരുണ്ട്? എന്നിട്ടും നിങ്ങളൊട്ടും ചിന്തിച്ചറിയുന്നില്ലേ? (അല്‍ജാസിയ [45] : 23)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
എന്നാല്‍ തന്റെ ആരാധ്യനെ തന്റെ തന്നിഷ്ടമാക്കിയവനെ നീ കണ്ടുവോ?[1] അറിഞ്ഞു കൊണ്ടുതന്നെ അല്ലാഹു അവനെ പിഴവിലാക്കുകയും, അവന്റെ കാതിനും ഹൃദയത്തിനും മുദ്രവെക്കുകയും, അവന്റെ കണ്ണിനു മേല്‍ ഒരു മൂടി ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു. അപ്പോള്‍ അല്ലാഹുവിനു പുറമെ ആരാണ് അവനെ നേര്‍വഴിയിലാക്കുവാനുള്ളത്? എന്നിരിക്കെ നിങ്ങള്‍ ആലോചിച്ചു മനസ്സിലാക്കുന്നില്ലേ?
[1] തോന്നിയതിനെല്ലാം ദിവ്യത്വം കല്പിച്ച് തന്നിഷ്ടപ്രകാരം ആരാധന നടത്തുന്നവരുടെ കാര്യത്തിലാണ് ഈ വചനം അവതരിച്ചതെന്നാണ് ഇതിന്റെ അവതരണ പശ്ചാത്തലം സംബന്ധിച്ചുള്ള പ്രാമാണികമായ റിപ്പോര്‍ട്ടുകള്‍ നമുക്ക് മനസ്സിലാക്കിത്തരുന്നത്.
2 Mokhtasar Malayalam
അല്ലാഹുവിൻറെ റസൂലേ! തൻറെ ദേഹേഛയെ പിൻപറ്റുകയും, ഒരിക്കലും അതിന് എതിരു പ്രവർത്തിക്കാതെ, തൻറെ ആരാധ്യൻറെ സ്ഥാനത്ത് (സ്വേഛകളെ) പ്രതിഷ്ഠിക്കുകയും ചെയ്തവനെ നീ കണ്ടില്ലേ?! അല്ലാഹു അറിഞ്ഞു കൊണ്ട് തന്നെ അവനെ വഴികേടിലാക്കിയിരിക്കുന്നു; കാരണം അവൻ വഴികേടിലാക്കപ്പെടാൻ എന്തു കൊണ്ടും അർഹനാണ്. അവൻറെ ഹൃദയത്തിന് അല്ലാഹു മുദ്ര വെച്ചിരിക്കുന്നു; അതിനാൽ അവൻ സ്വന്തത്തിന് ഉപകാരപ്പെടുന്ന രൂപത്തിൽ ഒന്നും കേൾക്കുകയില്ല. അവൻറെ കാഴ്ചക്ക് അല്ലാഹു ഒരു മൂടി വെച്ചിരിക്കുന്നു; സത്യം കണ്ടെത്തുന്നതിൽ നിന്ന് അതവനെ തടയുന്നു. അല്ലാഹു വഴികേടിലാക്കിയതിന് ശേഷം അവനെ നേർവഴിയിലാക്കാൻ ആരാണുള്ളത്?! അതിനാൽ ദേഹേഛകളെ പിൻപറ്റുന്നതിൻറെ ഉപദ്രവത്തെ കുറിച്ച് നിങ്ങൾ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ?! അല്ലാഹുവിൻറെ മതനിയമങ്ങൾ അനുസരിക്കുന്നതിലുള്ള സൽഫലങ്ങളെ കുറിച്ചും (നിങ്ങൾ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ?!)