Wa qaaloo maa hiya illaa hayaatunad dunyaa namootu wa nahyaa wa maa yuhlikunaaa illad dahr; wa maa lahum bizaalika min 'ilmin in hum illaayazunnoon (al-Jāthiyah 45:24)
And they say, "There is not but our worldly life; we die and live, and nothing destroys us except time." And they have of that no knowledge; they are only assuming. (Al-Jathiyah [45] : 24)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അവര്‍ പറഞ്ഞു: ''നമ്മുടെ ഈ ലോകജീവിതമല്ലാതെ ജീവിതമില്ല. നാം മരിക്കുന്നു. ജീവിക്കുന്നു. കാലം മാത്രമാണ് നമ്മെ നശിപ്പിക്കുന്നത്.'' യഥാര്‍ഥത്തില്‍ അവര്‍ക്ക് അതേപ്പറ്റി ഒരു വിവരവുമില്ല. അവര്‍ ഊഹിച്ചുപറയുകയാണ്. (അല്‍ജാസിയ [45] : 24)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അവര്‍ പറഞ്ഞു: ജീവിതമെന്നാല്‍ നമ്മുടെ ഐഹികജീവിതം മാത്രമാകുന്നു. നാം മരിക്കുന്നു. നാം ജീവിക്കുന്നു. നമ്മെ നശിപ്പിക്കുന്നത് കാലം മാത്രമാകുന്നു. (വാസ്തവത്തില്‍) അവര്‍ക്ക് അതിനെപ്പറ്റി യാതൊരു അറിവുമില്ല. അവര്‍ ഊഹിക്കുക മാത്രമാകുന്നു.
2 Mokhtasar Malayalam
പുനരുത്ഥാനത്തെ നിഷേധിക്കുന്ന, (ഇസ്ലാമിൽ) വിശ്വസിക്കാത്തവർ പറഞ്ഞു: ജീവിതമെന്നാൽ നമ്മുടെ ഈ ജീവിതം മാത്രമാകുന്നു. ഇതിന് ശേഷം ഇനിയൊരു ജീവിതമില്ല. ചില സമൂഹങ്ങൾ മരിച്ചു പോകുന്നു; അവരിനി തിരിച്ചു വരില്ല. മറ്റു ചിലർ ജീവിക്കുന്ന. രാപ്പകലുകൾ മാറിമാറി വരുന്നതിനാൽ നാം മരിച്ചു പോകുന്നു. യഥാർത്ഥത്തിൽ, പുനരുത്ഥാനത്തെ നിഷേധിക്കാൻ തക്കവണ്ണം ഒരു അറിവും അവർക്കില്ല. അവർ ഊഹിക്കുക മാത്രമാണ് ചെയ്യുന്നത്. എന്നാൽ തീർച്ചയായും ഊഹം (യഥാർഥ) സത്യത്തിന് പകരമാവില്ല.