And [mention, O Muhammad], when We directed to you a few of the jinn, listening to the Quran. And when they attended it, they said, "Listen attentively." And when it was concluded, they went back to their people as warners. (Al-Ahqaf [46] : 29)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ജിന്നുകളില്‍ ഒരു സംഘത്തെ ഖുര്‍ആന്‍ കേട്ടു മനസ്സിലാക്കാനായി നിന്നിലേക്ക് തിരിച്ചുവിട്ടത് ഓര്‍ക്കുക. അങ്ങനെ അതിന് ഹാജറായപ്പോള്‍ അവര്‍ പരസ്പരം പറഞ്ഞു: ''നിശ്ശബ്ദത പാലിക്കുക.'' പിന്നെ അതില്‍നിന്ന് വിരമിച്ചപ്പോള്‍ അവര്‍ സ്വന്തം ജനത്തിലേക്ക് മുന്നറിയിപ്പുകാരായി തിരിച്ചുപോയി. (അല്‍അഹ്ഖാഫ് [46] : 29)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ജിന്നുകളില്‍ ഒരു സംഘത്തെ നാം നിന്റെ അടുത്തേക്ക് ഖുര്‍ആന്‍ ശ്രദ്ധിച്ചുകേള്‍ക്കുവാനായി തിരിച്ചുവിട്ട സന്ദര്‍ഭം (ശ്രദ്ധേയമാണ്.) അങ്ങനെ അവര്‍ അതിന് സന്നിഹിതരായപ്പോള്‍ അവര്‍ അന്യോന്യം പറഞ്ഞു: നിങ്ങള്‍ നിശ്ശബ്ദരായിരിക്കൂ. അങ്ങനെ അത് കഴിഞ്ഞപ്പോള്‍ അവര്‍ തങ്ങളുടെ സമുദായത്തിലേക്ക് താക്കീതുകാരായിക്കൊണ്ട് തിരിച്ചുപോയി.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! ജിന്നുകളുടെ ഒരു സംഘത്തെ നിൻ്റെ അടുത്തേക്ക് നാം അയച്ച സന്ദർഭം ഓർക്കുക. അവർ നിനക്ക് മേൽ അവതരിക്കപ്പെട്ട ഖുർആൻ ശ്രദ്ധിച്ചു കേൾക്കുകയുണ്ടായി. ഖുർആൻ കേൾക്കുന്നതിന് സന്നിഹിതരായപ്പോൾ അവർ പരസ്പരം പറഞ്ഞു: നിങ്ങൾ നിശബ്ദരായിരിക്കൂ; ഞങ്ങൾ ഈ ഖുർആൻ കേൾക്കട്ടെ.അങ്ങനെ നബി -ﷺ- പാരായണം നിർത്തിയപ്പോൾ അവർ തങ്ങളുടെ സമൂഹത്തിലേക്ക്, ഖുർആനിൽ വിശ്വസിച്ചില്ലെങ്കിൽ വരാനിരിക്കുന്ന അല്ലാഹുവിൻ്റെ ശിക്ഷ താക്കീത് ചെയ്തു കൊണ്ട് മടങ്ങിപ്പോയി.