Qul ara'aytum maa tad'oona min doonil laahi aroonee maazaa khalaqoo minal ardi am lahum shirkun fis samaawaati eetoonee bi kitaabim min qabli haazaaa aw asaaratim min 'ilmin in kuntum saadiqeen (al-ʾAḥq̈āf 46:4)
Say, [O Muhammad], "Have you considered that which you invoke besides Allah? Show me what they have created of the earth; or did they have partnership in [creation of] the heavens? Bring me a scripture [revealed] before this or a [remaining] trace of knowledge, if you should be truthful." (Al-Ahqaf [46] : 4)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ചോദിക്കുക: അല്ലാഹുവെ വിട്ട് നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരെപ്പറ്റി നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഭൂമിയില്‍ അവരെന്തു സൃഷ്ടിച്ചുവെന്ന് നിങ്ങളെനിക്കൊന്നു കാണിച്ചു തരിക. അതല്ല; ആകാശങ്ങളുടെ സൃഷ്ടിയില്‍ അവര്‍ക്ക് വല്ല പങ്കുമുണ്ടോ? തെളിവായി ഇതിനു മുമ്പുള്ള ഏതെങ്കിലും വേദമോ അറിവിന്റെ വല്ല ശേഷിപ്പോ ഉണ്ടെങ്കില്‍ അതിങ്ങു കൊണ്ടുവരിക. നിങ്ങള്‍ സത്യവാദികളെങ്കില്‍! (അല്‍അഹ്ഖാഫ് [46] : 4)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
(നബിയേ,) പറയുക: അല്ലാഹുവിനു പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നതിനെ പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ഭൂമിയില്‍ അവര്‍ എന്താണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് നിങ്ങള്‍ എനിക്ക് കാണിച്ചുതരൂ. അതല്ല ആകാശങ്ങളുടെ സൃഷ്ടിയില്‍ വല്ല പങ്കും അവര്‍ക്കുണ്ടോ? നിങ്ങള്‍ സത്യവാന്മാരാണെങ്കില് ഇതിന് മുമ്പുള്ള ഏതെങ്കിലും വേദഗ്രന്ഥമോ, അറിവിന്റെ വല്ല അംശമോ നിങ്ങള്‍ എനിക്ക് കൊണ്ടു വന്നു തരൂ.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! സത്യത്തിൽ നിന്ന് തിരിഞ്ഞു കളഞ്ഞിരിക്കുന്ന ഈ ബഹുദൈവാരാധകരോട് പറയുക: അല്ലാഹുവിന് പുറമെ നിങ്ങൾ ആരാധിച്ചു കൊണ്ടിരിക്കുന്ന നിങ്ങളുടെ വിഗ്രഹങ്ങളെ കുറിച്ച് എനിക്ക് പറഞ്ഞു തരിക. ഭൂമിയുടെ ഏതു ഭാഗമാണ് അവർ സൃഷ്ടിച്ചതായുള്ളത്?! ഏതെങ്കിലും പർവ്വതം അവർ പടച്ചതായുണ്ടോ? അല്ലെങ്കിൽ ഒരു നദി?! അല്ലെങ്കിൽ ആകാശങ്ങളുടെ സൃഷ്ടിപ്പിൽ അല്ലാഹുവിനോടൊപ്പം വല്ല പങ്കോ പങ്കാളിത്തമോ അവർക്കുണ്ടോ? ഖുർആനിന് മുൻപ് അല്ലാഹുവിൽ നിന്ന് അവതരിക്കപ്പെട്ട ഏതെങ്കിലുമൊരു ഗ്രന്ഥവുമായി നിങ്ങൾ വരൂ. അല്ലെങ്കിൽ ആദ്യകാലക്കാർ വിട്ടേച്ചു പോയ അറിവിൽ നിന്ന് ബാക്കിയായ എന്തെങ്കിലും കൊണ്ടു വരൂ. നിങ്ങളുടെ വിഗ്രഹങ്ങൾക്ക് ആരാധനകൾ നൽകാൻ അർഹതയുണ്ട് എന്ന വാദം സത്യമാണെങ്കിൽ അതാണല്ലോ നിങ്ങൾ ചെയ്യേണ്ടത്.