Those who believe say, "Why has a Surah not been sent down?" But when a precise Surah is revealed and battle is mentioned therein, you see those in whose hearts is disease [i.e., hypocrisy] looking at you with a look of one overcome by death. And more appropriate for them [would have been] (Muhammad [47] : 20)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
വിശ്വാസികള്‍ പറയാറുണ്ടല്ലോ: ''യുദ്ധാനുമതിനല്‍കുന്ന ഒരധ്യായം അവതീര്‍ണമാകാത്തതെന്ത്?'' എന്നാല്‍ ഖണ്ഡിതമായ ഒരധ്യായം അവതീര്‍ണമാവുകയും അതില്‍ യുദ്ധം പരാമര്‍ശിക്കപ്പെടുകയും ചെയ്താല്‍ മനസ്സില്‍ രോഗമുള്ളവര്‍, മരണവെപ്രാളത്തില്‍ പെട്ടവന് നോക്കുംപോലെ നിന്നെ നോക്കുന്നതു കാണാം. അതിനാലവര്‍ക്കു നാശം. (മുഹമ്മദ് [47] : 20)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
സത്യവിശ്വാസികള്‍ പറയും: ഒരു സൂറത്ത് അവതരിപ്പിക്കപ്പെടാത്തതെന്താണ്? എന്നാല്‍ ഖണ്ഡിതമായ നിയമങ്ങളുള്ള ഒരു സൂറത്ത് അവതരിപ്പിക്കപ്പെടുകയും അതില്‍ യുദ്ധത്തെപ്പറ്റി പ്രസ്താവിക്കപ്പെടുകയും ചെയ്താല്‍ ഹൃദയങ്ങളില്‍ രോഗമുള്ളവര്‍, മരണം ആസന്നമായതിനാല്‍ ബോധരഹിതനായ ആള് നോക്കുന്നത് പോലെ നിന്റെ നേര്‍ക്ക് നോക്കുന്നതായി കാണാം. എന്നാല്‍ അവര്‍ക്ക് ഏറ്റവും അനുയോജ്യമായത് തന്നെയാണത്.
2 Mokhtasar Malayalam
അല്ലാഹുവിൽ വിശ്വസിച്ചവർ അവരുടെ ദൂതൻ്റെ മേൽ വിധിവിലക്കുകൾ ഉൾക്കൊള്ളുന്ന ഒരൂ സൂറത്ത് അവതരിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു കൊണ്ട് പറയുന്നു: യുദ്ധത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഒരു സൂറത്ത് അല്ലാഹു അവതരിപ്പിച്ചിരുന്നെങ്കിൽ! അങ്ങനെ അല്ലാഹു വ്യക്തമായ വിശദീകരണവും ഖണ്ഡിതമായ നിയമങ്ങളും, യുദ്ധത്തെ കുറിച്ച് പ്രതിപാദിക്കുന്നതുമായ ഒരു സൂറത്ത് അവതരിപ്പിച്ചാൽ -അല്ലാഹുവിൻ്റെ റസൂലേ!-; തങ്ങളുടെ ഹൃദയങ്ങളിൽ സംശയം കുടിയിരിക്കുന്ന കപടവിശ്വാസികൾ ഭയവും ഭീതിയും കാരണത്താൽ ബോധരഹിതനായ ഒരാൾ നോക്കുന്നത് പോലെ നിന്നെ നോക്കുന്നത് കാണാം. അവരുടെ ശിക്ഷ അവർക്ക് സമീപസ്ഥമായിരിക്കുന്നെന്നും, യുദ്ധത്തിൽ നിന്ന് പിന്മാറുകയും അതിനെ ഭയക്കുകയും ചെയ്തതിനാൽ ശിക്ഷ വളരെ അടുത്തായിരിക്കുന്നെന്നും അല്ലാഹു അവരെ താക്കീത് ചെയ്യുന്നു.